അനിമലിന് ശേഷം സ്പിരിറ്റുമായി സന്ദീപ്; പ്രഭാസിന് വില്ലരാകുന്നത് കരീന കപൂറും സെയ്ഫ് അലിഖാനും ?

പ്രഭാസും സന്ദീപ് റെഡ്ഡി വംഗയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്പിരിറ്റ്

dot image

സമാനതകൾ ഇല്ലാത്ത വിജയമായിരുന്നു അനിമൽ എന്ന ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അനിമൽ പാർക്ക് എന്ന ചിത്രവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്ക് ശേഷം പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസിനെ നായകനാക്കിയാണ് സന്ദീപ് റെഡ്ഡി വംഗ പുതിയ ചിത്രം ഒരുക്കുന്നത്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റും ആഘോഷമാക്കുകയാണ് പ്രേക്ഷകരും പ്രഭാസിന്റെ ആരാധകരും. ചിത്രത്തിൽ പ്രഭാസിനൊപ്പം ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലിഖാനും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബോളിവുഡ് ഹംഗാമയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ചിത്രത്തിൽ പ്രഭാസിന്റെ പ്രധാന വില്ലന്മാരായിട്ടായിരിക്കും ഇരുവരും എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥീരകരിച്ചിട്ടില്ല.

നേരത്തെ ഓംകാര, താഷാൻ, കുർബാൻ, ഏജന്റ് വിനോദ്, എൽഒസി കാർഗിൽ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കരീനയും സെയ്ഫ് അലിഖാനും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പ്രഭാസും സന്ദീപ് റെഡ്ഡി വംഗയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ അനിമലിന്റെ രണ്ടാം ഭാഗമായ അനിമൽ പാർക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃപ്തി ദിമ്രി, അനിൽ കപൂർ, രശ്മിക മന്ദന്ന, ബോബി ഡിയോൾ, എന്നിവരായിരുന്നു അനിമലിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us