അക്ഷയ് കുമാർ തെറ്റിദ്ധരിച്ചതാണ്, പക്ഷേ, ആ കാര്യമോർത്തതിൽ അഭിമാനം, സന്തോഷം; സുരഭി ലക്ഷ്മി

2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

dot image

ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാളി നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാർ സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സുരഭി ലക്ഷ്മിയായിരുന്നു അക്ഷയ് കുമാർ വീഡിയോയിൽ പരാമർശിക്കുന്ന നടി. പിന്നീട് പ്രചരിക്കുന്ന വീഡിയോയിലെ തെറ്റ് തിരുത്തി സുരഭി തന്നെ രംഗത്തിയിരുന്നു. എന്നാൽ ഇപ്പോഴും കാര്യങ്ങൾ അറിയാതെ നിരവധി പേർ ആ വീഡിയോ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സുരഭി. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരഭിയുടെ പ്രതികരണം.

ദേശീയ അവാർഡ് സ്വീകരിക്കൻ പോയപ്പോൾ അക്ഷയ് കുമാർ തൊട്ട് അടുത്ത സീറ്റിലാണ് ഇരിയ്ക്കുന്നത്. അദ്ദേഹത്തിനോട് സംസാരിക്കാനായി ഹിന്ദി നാലു വരി പഠിച്ചാണ് പോയത്. പണ്ട് ദൂരദർശനിൽ സിനിമ പ്രദർശിപ്പിക്കുന്ന സമയത്ത് അക്ഷയ് കുമാർ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വെള്ള ബനിയനും നീല ജീൻസും ഇട്ട് 'റഫ് ആൻഡ് ടഫ്' ജീൻസിന്റെ പരസ്യത്തിൽ വരുമായിരുന്നു. ഞാൻ അദ്ദേഹത്തിനോട് അത് പറഞ്ഞു. പിന്നീട് സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങി. ആദ്യത്തെ ലീഡ് ചെയ്ത ചിത്രമാണ് എന്റെ ദേശീയ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് പറഞ്ഞത്. പക്ഷെ പുള്ളി വിചാരിച്ചു ഫസ്റ്റ് പടമാണെന്ന്. അതാണ് പിന്നീട് വൈറലായി മാറിയത്. സുരഭി വിശദീകരിച്ചത് ഇങ്ങനെ.

അത് എന്റെ ഭാഗത്തു നിന്ന് ഉണ്ടായ പിഴ മാത്രമാണ്. അദ്ദേഹത്തിന് വേണം എങ്കിൽ അത് പറയാതിരിക്കാം, പക്ഷെ അദ്ദേഹം ആ സംഭാഷണം ഓർത്തിരുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നും സുരഭി കൂട്ടിച്ചേർത്തു.

2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിനെ മികച്ച നടനാക്കിയത്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സുരഭി പുരസ്കാരത്തിനർഹയായത്. അന്ന് അവർക്കിടയിൽ ഉണ്ടായ സംഭാഷണമാണ് അക്ഷയ് കുമാർ ഒരു അഭിമുഖത്തിൽ ഓർത്തെടുത്തത്.

‘ദേശീയ പുരസ്കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ… താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’’. അക്ഷയ്കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us