നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ആക്ഷൻ എന്റർടൈനർ ചിത്രമാണ് 'സരിപോദാ ശനിവാരം'. 'സൂര്യാസ് സാറ്റർഡേ' എന്ന പേരിലാണ് ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റി റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ 100 കോടി നേടി വിജയമായ ചിത്രം ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് നേടുന്നത്.
ചിത്രം വലിയ വിജയമാകുമ്പോൾ അതിൽ മലയാളികൾക്കും അഭിമാനിക്കാം. കാരണം സിനിമയിൽ ഒരു മലയാളി സാന്നിധ്യമുണ്ട്. ചിത്രത്തിലെ നാനിയുടെയും എസ് ജെ സൂര്യയുടെയും പ്രകടനത്തിനൊപ്പം പ്രേക്ഷകർ കൈയ്യടിക്കുന്നത് മലയാളി കൂടിയായ ജേക്സ് ബിജോയ്‌യുടെ പശ്ചാത്തലസംഗീതത്തിനാണ്.
When Jakes Bejoy Switches To God Mode..! 🥵🙏❤️🔥
— Vishnu P.S彡 (@im__vishnu_) September 28, 2024
Jakes Thandav 🧎😮💨🔥#SaripodhaaSanivaaram @NameisNani @JxBepic.twitter.com/8eabiohNbX
ചിത്രത്തെ ഏറ്റവും മികച്ചതാക്കുന്നതിൽ ജേക്സ് ബിജോയ്‌യുടെ സംഗീതത്തിന് വലിയ പങ്കുണ്ടെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച സൗണ്ട്ട്രാക്ക് ആണ് സിനിമയിലേതെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഫൈറ്റ് സീനുകളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'സൂര്യാസ് സാറ്റർഡേ'യിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Jakes Bejoy Elevating Scenes In Saripodhaa Sanivaaram 💥 pic.twitter.com/pidLPoLg5q
— カーシック (@luftohin__) August 29, 2024
വിജയ് ദേവരകൊണ്ട ചിത്രം 'ടാക്സിവാല' എന്ന ചിത്രത്തിലൂടെയായിരുന്നു ജേക്സ് ബിജോയ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ 'മാട്ടേ വിനദുഗ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിങ് ആയിരുന്നു. തുടർന്ന് നിരവധി തെലുങ്ക് ചിത്രങ്ങൾക്കായി ജേക്സ് സംഗീതം ഒരുക്കിയിരുന്നു.
2014 ൽ ഇന്ദ്രജിത് സുകുമാരൻ നായകനായ 'ഏയ്ഞ്ചൽസ്' എന്ന ചിത്രത്തിലൂടെയാണ് ജേക്സ് ബിജോയ് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് 'രണം', 'ഇഷ്ക്', 'അയ്യപ്പനും കോശിയും', 'ജന ഗണ മന', 'കൽക്കി' തുടങ്ങി നിരവധി സിനിമകൾക്ക് ജേക്സ് സംഗീതം നൽകിയിരുന്നു. 'ധ്രുവങ്ങൾ പതിനാറ്', 'മാഫിയ', 'പോർ തൊഴിൽ' തുടങ്ങിയ തമിഴ് ചിത്രങ്ങൾക്കും ജേക്സ് സംഗീതം നൽകിയിട്ടുണ്ട്.
Best OST Of The Year So Far 🥵#SaripodhaaSanivaaram @JxBe pic.twitter.com/RdvAavYO0s
— Nanii!! DevaRAW (@narasimha_chow2) September 25, 2024
നെറ്റ്ഫ്ലിക്സിലൂടെയാണ് 'സൂര്യാസ് സാറ്റർഡേ' സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാണ്. പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന്‍ സായ് കുമാർ ആണ്. നാനിയുടെ രണ്ടാമത്തെ 100 കോടി ചിത്രമാണ് 'സൂര്യാസ് സാറ്റർഡേ'.