1000 കോടിയില്‍ നിന്ന് എണ്ണി തുടങ്ങാം; അറ്റ്‌ലീ-കമല്‍-സല്‍മാന്‍ ചിത്രം വരുന്നു ?

അല്ലു അർജുനും അറ്റ്ലീയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

dot image

വിജയകരമായ അഞ്ച് സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ അടുത്ത റെക്കോർഡുകൾ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകൻ അറ്റ്ലീ. ജവാൻ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അറ്റ്ലീയുടെ അടുത്ത ചിത്രത്തിൽ കമൽ ഹാസനും സൽമാൻ ഖാനും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് 2025ൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയിൽ കമൽ ഹാസനും സൽമാൻ ഖാനും താല്പര്യം പ്രകടിപ്പിച്ചെന്നും ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഈ സിനിമയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കിയ ജവാൻ വലിയ വിജയം നേടിയ ചിത്രമായിരുന്നു. 1000 കോടിക്ക് മേലെയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിക്കൂട്ടിയത്. സിനിമ വിജയമായതോടെ ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നും വലിയ ഓഫറുകളാണ് അറ്റ്‌ലീയെ തേടിയെത്തുന്നത്. അല്ലു അർജുനും അറ്റ്ലീയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് 'തഗ് ലൈഫ്'. ചിത്രം അടുത്ത വർഷം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിമ്പു, ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എആർ മുരുഗദോസ് ഒരിടവേളക്ക് ശേഷം ഹിന്ദിയിൽ ഒരുക്കുന്ന സിക്കന്ദർ ആണ് സൽമാൻ ഖാന്റെ അടുത്ത ചിത്രം. ചിത്രത്തിനായുള്ള സൽമാന്റെ പുതിയ വർക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം 2025 ൽ ഈദ് റിലീസ് ആയിട്ടാണ് തിയേറ്ററുകളിൽ എത്തുക. 400 കോടി രൂപ ബജറ്റിലാണ് സിക്കന്ദർ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us