സോഷ്യല്‍ മീഡിയയിൽ വൈറലായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍റെയും വിക്കി കൗശലിൻ്റേയും ഡാൻസ്. 2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി(ഐഎഫ്എഫ്ഐ)
പുരസ്‌കാര വേദിയിൽ പുഷ്പ: ദി റൈസിലെ സാമന്ത ആടിതകർത്ത ‘ഊ ആണ്ടവാ’ എന്ന ഗാനത്തിനാണ് രണ്ടു പേരും ചുവടു വെച്ചിരുന്നത്. വൻ കൈയടിയോടെയാണ് ഇരുവരുടേയും നൃത്തം കാണികൾ ഏറ്റെടുത്തത്. ‘തോബ തോബ’, ‘ജൂമേ ജോ പത്താൻ’ തുടങ്ങി മറ്റ് ഗാനങ്ങൾക്കും ഇരുവരും ചുവടു വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇരു താരങ്ങളുടെയും ആരാധകർ ഡാൻസ് ഏറ്റെടുത്ത് കഴിഞ്ഞു.
Unexpected😂😎 SRK's Pushpa#ShahRukhKhan #VickyKaushal #IIFA2024 pic.twitter.com/bxI2yyKrj9
— NJ (@Nilzrav) September 28, 2024
ഡാന്‍സില്‍ മാത്രമല്ല, പുരസ്കാര വേദിയിലും ഷാരൂഖ് ഖാന്‍ തിളങ്ങിയിരുന്നു. മികച്ച നടനുള്ള പുരസ്കാരമാണ് ഷാരൂഖ് സ്വന്തമാക്കിയത്. 2023-ൽ പുറത്തിറങ്ങിയ അറ്റ്‌ലീ സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. മണിരത്‌നവും എ.ആർ. റഹ്‌മാനും ചേർന്നാണ് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചത്. നോമിനേഷന്‍ നേടിയ അഭിനേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് വേദിയിൽ പറഞ്ഞു. രൺവീർ സിംഗ്, രൺബീർ കപൂർ, വിക്രാന്ത് മാസെ, വിക്കി കൗശൽ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്.
Samantha Ruth Prabhu om Instagram - "I never imagined this happening in a million years 😂😂😂♥️♥️♥️♥️" #ShahRukhKhan #IIFA2024 pic.twitter.com/v1AcZolQwU
— ℣ (@Vamp_Combatant) September 29, 2024
.@vickykaushal09, who shared stage with @iamsrk in a recent event, drops pictures with him, pens a note!#VickyKaushal #ShahRukhKhan #SRK #bollywood pic.twitter.com/tb980VPEuG
— Pune Times (@PuneTimesOnline) September 29, 2024
മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയാണ് സ്വന്തമാക്കിയത്. പുരസ്‍കാര വേദിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ അനിമൽ ആണ്. മികച്ച ചിത്രം, സംഗീതം, ഗായകൻ, വില്ലൻ, സഹനടൻ തുടങ്ങിയ പുരസ്കരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയത് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്. 12ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി.