തലൈവർക്കൊപ്പം ആടി, ഇനി ദളപതിക്കൊപ്പം! ദളപതി 69 ൽ മഞ്ജു വാര്യരും ഉണ്ടാകുമോ?

അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞ ചില കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്.

dot image

വിജയ്‌യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നത് മുതൽ 'ദളപതി 69 ' വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ മഞ്ജു വാര്യരും ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയില്‍ നിറയുന്നത്. എസ് എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയതിന് പിന്നാലെയാണ് ദളപതി 69 ൽ മഞ്ജു വാര്യർ ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾ ഉയർന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിമുഖത്തില്‍ എച്ച്. വിനോദിനൊപ്പമുള്ള അനുഭവങ്ങള്‍ നടി പങ്കുവെച്ചിരുന്നു. വിനോദിന്‍റെ തിരക്കഥാരചനയെയും മഞ്ജു പ്രശംസിച്ചിരുന്നു. അജിത്ത് നായകനായ തുനിവിന്‍റെ തിരക്കഥാകൃത്തും വിനോദ് തന്നെയായിരുന്നു.

തുനിവിലെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനോദ് പറഞ്ഞ ചില കാര്യങ്ങളും മഞ്ജു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ അഭിനയിക്കാനാകുന്ന ചിത്രത്തില്‍ അവസരം തരുമെന്ന് എച്ച്. വിനോദ് പറഞ്ഞിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ദളപതി 69 ൽ മഞ്ജുവും ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ കാട്ടുതീ പോലെ പ്രചരിക്കുന്നത്.

അതേസമയം, മഞ്ജു വാര്യരോ ചിത്രത്തിൻ്റെ നിർമ്മാതാക്കളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യർ ഇപ്പോൾ രജനികാന്തിന്റെ വേട്ടയ്യൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വേട്ടയ്യനിലെ ഇതുവരെ ഇറങ്ങിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളാണ്. ഇതില്‍ മഞ്ജു വാര്യരും രജനികാന്തും ആടിതിമര്‍ത്ത 'മനസിലായോ' കേരളത്തിലും ട്രെന്‍ഡിങ്ങായിരുന്നു.

2019ല്‍ അസുരനിലൂടെ തമിഴില്‍ തുടക്കം കുറിച്ച മഞ്ജു വാര്യര്‍ അജിത്ത്, ധനുഷ്, രജനികാന്ത്, വിജയ് സേതുപതി എന്നിവര്‍ക്കും അഭിനയിച്ചു കഴിഞ്ഞു. ഇതും വിജയ്‌ക്കൊപ്പമായിരിക്കും നടി ഇനി എത്തുക എന്നതിന് കാരണമായി ചില ആരാധകര്‍ പറയുന്നുണ്ട്. കോളിവുഡിലും മികച്ച വേഷങ്ങളിലൂടെ സജീവമായിരിക്കുന്ന മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനായി തമിഴ് പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us