മാരി സെൽവരാജ് - ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 'കർണ'ന്‍റെ വിജയത്തിന് പിന്നാലെ ഈ കോംബോ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഹിസ്റ്റോറിക്കൽ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും വലിയ സമയം വേണ്ടിവരുന്ന പ്രോജക്ടാണെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു ഹിസ്റ്റോറിക്കൽ വിഷയമാണ് സംസാരിക്കുന്നത്. ഇത് എന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമകളിലൊന്നാണ്. ഈ ചിത്രത്തിനായി ഒരുപാട് റിസർച്ച് ചെയ്യാനുണ്ട്. വലിയ സ്കെയിലിൽ എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമയാണിത്. സിനിമയ്ക്ക് മുന്‍പേ ആറ് മാസവും ചിത്രീകരണത്തിന് ആറ് മാസവും അതിന് ശേഷം ആറ് മാസവും ആവശ്യമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സിനിമ വെെകുന്നത്. ചിത്രത്തിന്‍റെ വര്‍ക്കുകള്‍ തുടങ്ങി റിലീസാകാന്‍ ഒന്നര വർഷമെങ്കിലും എടുക്കും," മാരി സെൽവരാജ് പറഞ്ഞു.
"#Dhanush sir project will be a historical subject. It will be an important film in my career💥. The reason for delay is that we have to shoot it wider & we needed research🤞. It will take a minimum of 1.5 Years to complete the movie🤝"
— AmuthaBharathi (@CinemaWithAB) September 29, 2024
- MariSelvaraj pic.twitter.com/grFb4fQSMT
സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നേരത്തെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ ധനുഷ് പങ്കുവെച്ചിരുന്നു. പലവിധ കാരണങ്ങള്‍ കൊണ്ട് ഈ ചിത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും ധനുഷ് കുറിച്ചിരുന്നു.
വാഴൈയാണ് മാരി സെൽവരാജിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്. രായൻ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന ഇഡലി കടെെ എന്ന ചിത്രത്തിന്‍റെ സംവിധാനത്തിരക്കുകളിലാണ് ധനുഷ് ഇപ്പോള്‍. നടന്‍ സംവിധാനം ചെയ്ത
'നിലവ്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.