'മറന്നാട് പുള്ളേ, മുറിപ്പാടുകളേ...'; വിഷ്ണു വിജയ്‌യുടെ സംഗീതത്തിൽ ജോജു ചിത്രം 'പണി'യിലെ ആദ്യ ഗാനം

വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.

dot image

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'മറന്നാട് പുള്ളേ..' എന്ന് തുടങ്ങുന്ന ഗാനം ഒരു ആഘോഷ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തിനായി സംഗീതം നൽകിയിരിക്കുന്നതും പാടിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മുഹ്സിൻ പരാരിയാണ് പാട്ടിനായി വരികൾ എഴുതിയിരിക്കുന്നത്. ചിത്രം ഒക്ടോബർ മാസം 17 ന് തിയേറ്ററിലെത്തും.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയ ആണ്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us