'വീണ്ടും പറ്റിച്ച് കൺവിൻസിങ് സ്റ്റാർ'; സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും കൺവിൻസിങ് എന്ന് പ്രേക്ഷകർ

നടൻ സിജു സണ്ണിയും സൗബിൻ ഷാഹിറും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്

dot image

സോഷ്യൽ മീഡിയയിൽ 'കൺവിൻസിങ്' സ്റ്റാറായി നിറഞ്ഞു നിൽക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വച്ച് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് സുരേഷ് കൃഷ്ണ ട്രെൻഡിങ് ലിസ്റ്റിൽ എത്തിയത്. ഇപ്പോഴിതാ പുതിയ കൺവിൻസിങ് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ.

ഒരു ചതിയൻറെ വിജയം എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സുരേഷ് കൃഷ്ണ. എന്നാൽ യഥാർത്ഥത്തിൽ ഇതിന്‍റെ പകുതി ഫോളോവേഴ്സ് മാത്രമാണ് സുരേഷ് കൃഷ്ണക്ക് ഉള്ളതെന്നും ഇത് കൺവിൻസിങ് സ്റ്റാറിന്റെ പുതിയ കൺവിൻസിങ് ആണെന്നുമാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്.

നടൻ സിജു സണ്ണിയും സൗബിൻ ഷാഹിറും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്സ് 4k റീ റിലീസ് വേണമെന്നാണ് സിജു സണ്ണിയുടെ കമന്റ്. കളിക്കല്ലേ മോനെ എന്നാണ് സൗബിൻ ഷാഹിർ പോസ്റ്റിന് നൽകിയ കമന്റ്.

സിനിമയിലൂടെ മാത്രമല്ല എല്ലാവരെയും ഇൻസ്റ്റയിലൂടെയും വീണ്ടും കൺവിൻസ്‌ ചെയ്തു എന്നാണ് നിരവധി പേർ പോസ്റ്റിന് കമൻ്റ് ചെയ്തിട്ടുള്ളത്.

കൺവിൻസിങ് സ്റ്റാർ മീമുകളെല്ലാം കണ്ടതിന് ശേഷം, ഒരുപാട് സിനിമകളിൽ താൻ ഒരു വഞ്ചകനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് സുരേഷ് കൃഷ്ണ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റ് കഥാപാത്രങ്ങൾക്ക് താൻ ഒരു നല്ലവനെന്ന് തോന്നുകയും എന്നാൽ അവസാനം വഞ്ചിക്കുകയും അവർക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ 'കൺവിൻസ്‌' ചെയ്യുന്ന കഥാപാത്രങ്ങളാണ് തന്റെ യുഎസ്പി എന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

ക്രിസ്ത്യൻ ബ്രദേഴ്സ്, കാര്യസ്ഥൻ, തുറുപ്പുഗുലാൻ, മഞ്ഞുപോലൊരു പെൺകുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഇത്തരം ചർച്ചകൾക്ക് പിന്നാലെ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ 'കൺവിൻസിങ്' ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image