ട്രാൻസ്ഫോർമേഴ്സിനെ വീഴ്ത്തി ദേവരയുടെ തേരോട്ടം; കളക്ഷനിൽ ഹോളിവുഡ് ചിത്രങ്ങൾക്കും മുന്നിൽ

മൂന്നാം ദിവസം മാത്രം 40 കോടിയാണ് ദേവര ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

dot image

ആഗോള ബോക്സ് ഓഫീസിൽ വലിയ നേട്ടത്തിലേക്ക് കുതിക്കുകയാണ് ജൂനിയർ എൻടിആർ ചിത്രം ദേവര പാർട്ട് 1. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഗ്ലോബൽ ബോക്സ് ഓഫീസിൽ ട്രാൻസ്ഫോമേഴ്‌സ്, ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്, സ്പീക്ക് നോ ഈവിൾ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളെ മറികടന്ന് കളക്ഷനിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ദേവര. 275 കോടിയോളമാണ് ചിത്രം ആഗോള തലത്തിൽ നേടിയിരിക്കുന്നത്. ഇത് പല വമ്പൻ ഹോളിവുഡ് സിനിമകളേക്കാൾ കൂടുതലാണ്. സെപ്റ്റംബർ 27 നും 29 നും ഇടയിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അനിമേഷൻ ചിത്രമായ ദി വൈൽഡ് റോബോട്ട് ആണ് ദേവരക്ക് മുന്നിലുള്ള ചിത്രം.സമ്മിശ്ര പ്രതികരണമാണ് ദേവരയ്ക്ക് ലഭിക്കുന്നതെങ്കിലും കളക്ഷൻ ഓരോ ദിവസവും വർധിക്കുകയാണ്. ഇന്ത്യയിലും ഓവർസീസ് മാർക്കറ്റിലും ഒരുപോലെ സ്വീകാര്യത നേടാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ആദ്യം പതിയെ തുടങ്ങിയെങ്കിലും വടക്കേഇന്ത്യയിലും ചിത്രത്തിനിപ്പോൾ നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്. ഈ റീജീയണില്‍ മൂന്ന് ദിവസം കൊണ്ട് 30 കോടി ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു.

കേരളത്തിലും സിനിമക്ക് ചലമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. 1.5 കോടിയാണ് കേരളത്തിൽ നിന്ന് നേടിയിട്ടുള്ളത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 50 ലക്ഷത്തിനാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാൻ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൂന്നാം ദിവസം മാത്രം 40 കോടി ദേവര ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. ഇത് രണ്ടാം ദിവസത്തേക്കാൾ ഉയർന്ന കളക്ഷൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിച്ച 'ദേവര'യിൽ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us