നീ രജനി സാറിനൊപ്പം അഭിനയിച്ചോ?, എനിക്ക് നിന്നോട് അസൂയ തോന്നുന്നു; രസകരമായ അനുഭവം പങ്കുവച്ച് ദുഷാര വിജയൻ

രജനി ചിത്രം വേട്ടയ്യനിൽ ശരണ്യ എന്ന കഥാപാത്രത്തെയാണ് ദുഷാര അവതരിപ്പിക്കുന്നത്.

dot image

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി ദുഷാര വിജയനും എത്തുന്നുണ്ട്. രായനിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് വേട്ടയ്യനിൽ ആദ്യ ദിവസത്തെ ഷൂട്ടിൽ അഭിനയിക്കുന്നത്. രജനി സാറിനൊപ്പം അഭിനയിച്ചെന്ന് അറിഞ്ഞപ്പോൾ ധനുഷ് സാറിന് ആദ്യമായി തന്നോട് അസൂയ തോന്നിയെന്ന് തമാശയായി പറഞ്ഞെന്നും ദുഷാര വിജയൻ. ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് ദുഷാര ഇക്കാര്യം പറഞ്ഞത്.

'ധനുഷ് സാർ ഒരു വലിയ രജനി ഫാൻ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വേട്ടയ്യന്റെ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ എന്നെ അദ്ദേഹം മാറ്റി നിർത്തിയിട്ട് നീ തലൈവർക്കൊപ്പം അഭിനയിച്ചോ എന്ന് ചോദിച്ചു. എനിക്ക് ജീവിതത്തിൽ ആരോടും അസൂയ തോന്നിയിട്ടില്ല പക്ഷെ ഇപ്പോൾ നിന്നോട് അസൂയ തോന്നുന്നെന്ന് തമാശയായി പറഞ്ഞു. എല്ലാവർക്കും രജനി സാറിനൊപ്പം ഒരു ഫ്രെയിം എങ്കിലും അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരിക്കുമല്ലോ', ദുഷാര വിജയൻ പറഞ്ഞു.

ഞാൻ ധനുഷ് സാറിന്റെ വലിയ ആരാധികയാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായി ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒടുവിൽ രായനിലൂടെ അത് സംഭവിച്ചു. പക്ഷേ വേട്ടയ്യനിൽ തലൈവർക്കൊപ്പം അഭിനയിച്ചത് ഞാൻ പോലും വിചാരിക്കാതെ സംഭവിച്ചതാണെന്ന് ദുഷാര വിജയൻ പറഞ്ഞു.

ധനുഷ് സംവിധാനം ചെയ്ത രായനിൽ ദുർഗ എന്ന സഹോദരിയുടെ വേഷത്തിലാണ് ദുഷാര വിജയൻ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നിറയെ പ്രേക്ഷക പ്രശംസയാണ് ദുഷാരക്ക് ലഭിച്ചത്. രജനി ചിത്രം വേട്ടയ്യനിൽ ശരണ്യ എന്ന കഥാപാത്രത്തെയാണ് ദുഷാര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദുഷാരയുടെ ക്യാരക്റ്റർ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

വേട്ടയ്യൻ ഒക്ടോബർ 10 ന് തിയേറ്ററിലെത്തും. ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് വേട്ടയ്യനില്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us