അടുത്ത ദളപതിയാകാൻ ഉദ്ദേശമില്ല; ദി ഗോട്ടിലെ ക്ലൈമാക്സ് രംഗത്തിൽ വിശദീകരണവുമായി ശിവകാർത്തികേയൻ

മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആക്ഷൻ ചിത്രം 'അമരൻ' ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം.

dot image

വിജയ് ചിത്രം ദി ഗോട്ടിൽ ഏറ്റവും കൂടുതൽ ചർച്ചയായ രംഗമായിരുന്നു ക്ലൈമാക്സിൽ വിജയ് ശിവകാർത്തികേയന് തോക്ക് കൈമാറുന്നത്. ഇത് വിജയ് തന്റെ സ്ഥാനം ശിവകാർത്തികേയന് കൈമാറിയതാണെന്നും അടുത്ത ദളപതി ശിവകാർത്തികേയൻ ആണ് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ച. ഇപ്പോഴിതാ അതിനെപ്പറ്റി കൂടുതൽ പ്രതികരണവുമായി ശിവകാർത്തികേയൻ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിന് ഒരു ദളപതി ഒരു തല ഒരു ഉലകനായകൻ ഒരു സൂപ്പർസ്റ്റാർ മാത്രമാണ് ഉള്ളതെന്നും അടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നുമായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. ഇവരുടെയെല്ലാം സിനിമകൾ കണ്ടിട്ടാണ് താൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് തന്റെ ആഗ്രഹം, അല്ലാതെ അവരായി മാറാൻ തനിക്ക് ഉദ്ദേശമില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു. ദി ഗോട്ടിലെ ക്ലൈമാക്സ് സീനിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയേണ്ടത് വെങ്കട്ട് പ്രഭു സാറിനും വിജയ് സാറിനുമാണെന്നും ശിവകാർത്തികേയൻ മനസുതുറന്നു.

മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആക്ഷൻ ചിത്രം 'അമരൻ' ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണലും, സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണൽ പ്രൊഡക്ഷൻസും, ആർ.മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജ്‌കുമാർ പെരിയസാമി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ് പല്ലവി നായികയായി എത്തുന്ന ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us