ദൈർഘ്യം അല്പം കൂടുതലാണെന്ന് ആരാധകർ, അഭ്യർത്ഥനയെ മാനിച്ച് മെയ്യഴകൻ ചിത്രത്തിന്റെ റൺടൈം വെട്ടിക്കുറച്ചു

മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രത്തിന്റെ റൺടൈമിൽ ആരാധകർ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ട്രിം ചെയ്തിരിക്കുന്നത്

dot image

'96' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം പ്രേംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 2 മണിക്കൂർ 57 മിനിറ്റുള്ള ചിത്രത്തിൻ്റെ ദൈർഘ്യം ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് ട്രിം ചെയ്തിരിക്കുകയാണ്. അണിയറപ്രവത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രത്തിന്റെ ദൈർഘ്യമേറിയ റൺടൈമിൽ ആരാധകർ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ചിത്രം 18 മിനിറ്റിനടുത്ത് ട്രിം ചെയ്തിരിക്കുന്നത്. ട്രിം ചെയ്ത ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിട്ടുണ്ട്. കാർത്തിയുടെയും അരവിന്ദ് സ്വാമിയുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സെപ്റ്റംബർ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജ്യോതികയുടെയും സൂര്യയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിച്ചത്. ഇതുവരെ ചിത്രം ആഗോളതലത്തിൽ 16 കോടിക്കടുത്തതാണ് കളക്ഷൻ നേടിയിരിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 എന്ന ചിത്രത്തിന്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെയും സംഗീതം.

dot image
To advertise here,contact us
dot image