തല്ലി നേടിയ വിജയം; തിയേറ്ററിൽ മാത്രമല്ല ഒടിടിയിലും നമ്പർ വൺ ആയി നാനി ചിത്രം 'സൂര്യാസ്‌ സാറ്റർഡേ'

ബോക്സ് ഓഫീസിൽ 100 കോടി നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് നേടുന്നത്.

dot image

മികച്ച ചിത്രങ്ങളും തുടർവിജയങ്ങളിലൂടെയും തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നാനി. 'ഈച്ച' എന്ന എസ് എസ് രാജമൗലി ചിത്രത്തിലൂടെ മലയാളികൾക്കും നാനിയെ സുപരിചിതമാണ്. നാനിയുടെ ഏറ്റവും പുതിയ ചിത്രമായ 'സരിപോദാ ശനിവാരം' ഒടിടിയിൽ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. സെപ്റ്റംബർ 26 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

'സൂര്യാസ്‌ സാറ്റർഡേ' എന്ന പേരിലാണ് ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റി റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ 100 കോടി നേടി വിജയമായ ചിത്രം ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ചിത്രത്തിലെ നാനിയുടെയും എസ്ജെ സൂര്യയുടെ വില്ലൻ വേഷത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പം മലയാളിയായ ജേക്സ് ബിജോയ്‌യുടെ പശ്ചാത്തലസംഗീതത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്.

പ്രിയങ്ക മോഹനാണ് 'സൂര്യാസ്‌ സാറ്റർഡേയി'ൽ നായികയായി എത്തുന്നത്. ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന്‍ സായ് കുമാർ ആണ്. നാനിയുടെ രണ്ടാമത്തെ 100 കോടി ചിത്രമാണ് 'സരിപോദാ ശനിവാരം'. ചിത്രത്തിലെ ഫൈറ്റ് സീനുകളും എസ് ജെ സൂര്യയുടെ രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളി പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ചിത്രം തിയേറ്ററിൽ മിസ് ആയതിൽ ഖേദിക്കുന്നു എന്നാണ് പല പ്രേക്ഷകരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us