ഇത് ഇളയദളപതി vs ദളപതി തിരുവിഴാ; 'ദി ഗോട്ട്' 25ാം ദിനം ആഘോഷമാക്കി വിജയ് ആരാധകർ

തമിഴ്നാട്ടിൽ ഇരുപത്തിയഞ്ചാം ദിനവും ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.

dot image

റിലീസ് ചെയ്ത് ഇരുപത്തിയഞ്ച് ദിവസം പൂർത്തിയാക്കുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. സമ്മിശ്ര പ്രതികരണം നേടിയെങ്കിലും ആഗോള തലത്തിൽ ഇതുവരെ ചിത്രം നേടിയത് 456 കോടിയാണ്. ഇന്ത്യയിൽ നിന്ന് 250 കോടിയാണ് ദി ഗോട്ടിന് നേടാനായത്. ചിത്രം ഇത്രയും വലിയ വിജയമാക്കിയതിന് എല്ലാ പ്രേക്ഷകർക്കും നന്ദിയെന്നാണ് ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനത്തിന്റെ ടീസർ പങ്കുവച്ച് കൊണ്ട് വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തമിഴ്നാട്ടിൽ ഇരുപത്തിയഞ്ചാം ദിനവും ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ സംഭവിക്കാതെ റെക്കോർഡാണിത് എന്നാണ് തമിഴ് നാട്ടിൽ നിന്നുള്ള തിയേറ്ററുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്.

13 ദിവസം കൊണ്ടാണ് ദി ഗോട്ട് 400 കോടി ക്ലബ്ബിലെത്തിയത്. ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് ശേഷം 400 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയ് ചിത്രമാണിത്. എന്നാൽ കേരളത്തിൽ ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാൻ സാധിച്ചിട്ടില്ല. 13 കോടിയോളമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. ഇത് ആഗോള കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വിപരീതമായി മോശം റിപ്പോർട്ടായിരുന്നു ചിത്രം കേരളത്തിൽ നിന്ന് നേടിയത്.

126 കോടി ആയിരുന്നു 'ദി ഗോട്ട്' ആദ്യ ദിനം ആഗോള തലത്തിൽ വാരികൂട്ടിയത്. തുടർച്ചയായി 200 കോടി ക്ലബ്ബിലെത്തുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രം കൂടിയാണ് 'ദി ഗോട്ട്'. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

dot image
To advertise here,contact us
dot image