ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ ?, 'വിഡി 12' വിനായി കടുത്ത പരിശീലനവുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

dot image

തന്റെ പുതിയ ചിത്രത്തിന് കടുത്ത ശാരീരിക പരിശീലനവുമായി വിജയ് ദേവരകൊണ്ട. ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് കടുത്ത പരിശീലനത്തിന് വിജയ് ദേവരകൊണ്ട വിധേയനാവുന്നത്. വിഡി 12 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് ചെയ്യുന്നത്.

തലയിലൂടെ ഐസ് വെള്ളം ഒഴിച്ച് കുളിക്കുന്നതിനെയാണ് ഐസ് ബാത്ത് എന്ന് പറയുന്നത്. പേശികൾ കൂടുതൽ ബലപ്പെടുത്തുന്നതിനായിട്ടാണ് ഐസ് ബാത്ത് ഉപയോഗിക്കുന്നത്.

ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിനായി മണിക്കൂറുകൾ നീളുന്ന പരിശീലനമാണ് താരം നടത്തുന്നത്. ഓരോ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പും വിജയ് ദേവരകൊണ്ട ഐസ് ബാത്ത് നടത്താറുണ്ടെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചഅടുത്ത വർഷം മാർച്ചിലാണ് സിനിമ തിയേറ്ററുകളിൽ എത്തുക.
അതേസമയം രണ്ട് ചിത്രങ്ങൾ കൂടി വിജയ് ദേവരകൊണ്ടയുടെതായി ഒരുങ്ങുന്നുണ്ട്. വിഡി 13, വിഡി 14 എന്നിങ്ങനെ താൽക്കാലികമായി പേരിട്ട ചിത്രങ്ങൾ രവി കിരൺ കോലയും രാഹുൽ സംകൃത്യനുമാണ് സംവിധാനം ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us