'വിസാരണൈ'ക്ക് ശേഷം പൊലീസിനെ കണ്ടാൽ പേടിയാകുമായിരുന്നു,സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകരുത്: അട്ടകത്തി ദിനേശ്

89-ാമത് ഓസ്കാര്‍ അവാർഡ്സില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 'വിസാരണൈ' തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

dot image

'വിസാരണൈ' എന്ന ചിത്രത്തിന് ശേഷം കാക്കി നിറമുള്ള വസ്ത്രമോ പൊലീസിനെയോ കണ്ടാൽ തനിക്ക് പേടിയായിരുന്നെന്ന് നടൻ അട്ടകത്തി ദിനേശ്. നാല് വർഷത്തോളം ആ ഭയം തന്റെ ഉള്ളിൽ ഉണ്ടായിരുന്നു. വിസാരണൈയിൽ ഉണ്ടായത് പോലുള്ള സംഭവങ്ങൾ അന്നും ഇന്നും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ച് പലരും ചോദിക്കുമ്പോൾ അത് ഇനി യഥാർത്ഥത്തിലും നടക്കാൻ പാടില്ല, സിനിമയായും നടക്കാൻ പാടില്ല എന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ അട്ടകത്തി ദിനേശ് പറഞ്ഞു.

'വിസാരണൈക്ക് ശേഷം നന്നായി സംസാരിക്കാൻ തന്നെ ഞാൻ ബുദ്ധിമുട്ടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പലരും ചോദിക്കാറുണ്ട്. അതിന്റെ ഫസ്റ്റ് പാർട്ട് ഉണ്ടാകാൻ കാരണം തന്നെ സമൂഹത്തിൽ അത്തരം സംഭവങ്ങൾ നടക്കുന്നു എന്നതുകൊണ്ടാണ്. അതുപോലെത്തെ സംഭവങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാൽ അത് ഇനി യഥാർത്ഥത്തിലും നടക്കാൻ പാടില്ല, സിനിമയായും നടക്കാൻ പാടില്ല എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, വെട്രി സാർ തന്നെ അതെനിക്ക് ഒന്നു കൂടി തന്നാലും എനിക്ക് അത് വേണ്ട,' അട്ടകത്തി ദിനേശ് പറഞ്ഞു.

വെട്രിമാരൻ സംവിധാനം ചെയ്ത് അട്ടകത്തി ദിനേശ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വിസാരണൈ. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചത്. എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്ന ആൾ എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ 13 ദിവസം പോലീസിന്റെ ക്രൂരപീഢനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈ എന്ന ചിത്രത്തിന് പ്രചോദനമായത്. ഓസ്കറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു വിസാരണൈ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us