'ഇന്ത്യൻ 2'വിൽ അവസാനിച്ചെന്ന് കരുതിയോ ? ഇത് ഷങ്കർ സംഭവം; 'ഗെയിം ചെയ്ഞ്ചർ' രണ്ടാം ഗാനം പുറത്തിറങ്ങി

ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'.

dot image

രാംചരണെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനം ഷങ്കർ സ്റ്റൈലിൽ ചിത്രീകരിച്ചിട്ടുള്ള ഒരു ഗ്രാൻഡ് ഡാൻസ് നമ്പറായി ആണ് ഒരുക്കിയിട്ടുള്ളത്. ഇതോടെ ഒരു വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം ഇറങ്ങിയിട്ടുള്ളത്. നകാഷ് അസീസ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം ആണ്.

തമൻ എസ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ബോയ്സ് എന്ന ചിത്രത്തിന് ശേഷം ഷങ്കറും തമനും വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബോയ്സിൽ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തമൻ ആയിരുന്നു. ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ 'ഗെയിം ചെയ്ഞ്ചർ' തിയേറ്ററിലെത്തും.

കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.

ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ജരഗണ്ടി ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us