ധോണിയും ഞാനും വ്യത്യസ്തരായ ലെജന്‍ഡ്‌സ്, നോ പറഞ്ഞാലും പത്ത് തവണ ഐപിഎല്‍ കളിക്കും: ഷാരൂഖ് ഖാന്‍

ഷാരൂഖിന്റെ മറുപടിക്ക് പിന്നാലെ മറ്റൊരു അവതാരകനും ബോളിവുഡ് താരവുമായ വിക്കി കൗശാലിന്റെ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

dot image

ഐപിഎല്ലില്‍ ഇതിഹാസതാരം എം എസ് ധോണിയുടെ ഭാവിയെകുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 2025 ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോണി കളത്തിലിറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനിടെ ബോളിവുഡ് സൂപ്പര്‍ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയുമായ ഷാരൂഖ് ഖാന്‍ ധോണിയെ കുറിച്ച് നടത്തിയ പരാമര്‍ശം വൈറലാവുകയാണ്.

അബുദാബിയില്‍ 2024ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്‌എ) പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു കിംഗ് ഖാന്‍. തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് ചടങ്ങിന്റെ സഹ അവതാരകനും സംവിധായകനുമായ കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയാണ് സൂപ്പര്‍ താരം. ഇതിനിടെയാണ് സദസ്സിനെ ആവേശത്തിലാക്കി ഷാരൂഖ് എം എസ് ധോണിയെ കുറിച്ചും പരാമര്‍ശിച്ചത്. താനും ധോണിയും ഒരുപോലെയുള്ള ഇതിഹാസങ്ങളാണെന്നാണ് ഷാരൂഖ് പറഞ്ഞത്.

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, റോജര്‍ ഫെഡറര്‍ എന്നീ ഇതിഹാസങ്ങള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്ന് അറിയാം. കരണ്‍, ഇപ്പോള്‍ നിങ്ങള്‍ക്കും വിരമിക്കാനുള്ള സമയമായെന്ന് തോന്നുന്നു. എന്നാല്‍ ഞാനും ധോണിയും വ്യത്യസ്തരായ ഇതിഹാസങ്ങളാണ്. ഞങ്ങള്‍ നോ പറഞ്ഞാലും പത്ത് ഐപിഎല്ലിലെങ്കിലും കളിക്കും', ഷാരൂഖ് പറഞ്ഞു.

ഷാരൂഖിന്റെ മറുപടിക്ക് പിന്നാലെ മറ്റൊരു അവതാരകനും ബോളിവുഡ് താരവുമായ വിക്കി കൗശാലിന്റെ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'വിരമിക്കല്‍ ഇതിഹാസങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ രാജാക്കന്മാര്‍ എല്ലാക്കാലവും നിലനില്‍ക്കും', വിക്കി സദസ്സിനിടയില്‍ ഇരുന്ന് പറഞ്ഞു. വിക്കിയുടെ പ്രതികരണത്തിന് ശേഷവും സദസ്സില്‍ നിന്ന് കരഘോഷങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us