'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ?'; മമിതയുടെ പഴയ അഭിമുഖം ശ്രദ്ധ നേടുന്നു

ഗില്ലി മുതൽ താൻ ഒരു കട്ട വിജയ് ഫാനാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്

dot image

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം ദളപതി 69 ൽ മലയാളി നടി മമിത ബൈജുവും ഭാഗമാകുന്നതായുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ദളപതി 69 ന്റെ അണിയറപ്രവർത്തകർ തന്നെ നടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പഴയ അഭിമുഖത്തിൽ മമിത വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത് വൈറലായിരിക്കുന്നത്.

വിജയ് അഭിനയം നിർത്തുന്നു എന്ന് കേട്ടപ്പോൾ 'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ' എന്നാണ് തൻറെ മനസ്സിൽ ആദ്യം വന്ന ചിന്ത. വിജയ് സിനിമകൾ തിയേറ്ററുകളിൽ ആഘോഷമാണ്. അത് മിസ് ചെയ്യും. ഗില്ലി മുതൽ താൻ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്. മമിത എന്ന വിജയ് ആരാധികയുടെ സ്വപ്നം യാഥാർത്ഥ്യമായെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

നേരത്തെ തന്നെ മമിത ദളപതി 69 ന്റെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് സൂചന. 'തുനിവി'ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 ൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാകും ബോബി ഡിയോൾ അവതരിപ്പിക്കുക എന്നാണ് സൂചന.

അതേസമയം ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us