I'm കാതലൻ മുതൽ ആലപ്പുഴ ജിംഖാന വരെ; നസ്‌ലെൻ്റെ വരാനുള്ളത് 5 കിടിലൻ പ്രോജക്ടുകള്‍

മധുരരാജയിൽ ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച നസ്‌ലെൻ തണ്ണിർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനാവുകയായിരുന്നു

dot image

യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നസ്‌ലെൻ ഗഫൂർ. മധുരരാജയിൽ ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച നസ്‌ലെൻ തണ്ണിർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനാവുകയായിരുന്നു. അഭിനയിച്ച

ചിത്രങ്ങളില്‍ ഭൂരിഭാഗവും തിയേറ്ററുകളില്‍ വിജയം സ്വന്തമാക്കിയതോടെ നസ്‌ലെൻറെ താരമൂല്യവും ഉയർന്നിരിക്കുകയാണ്. നായകനായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ പ്രേമലു 100 കോടി ക്ലബിലും കയറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നസ്‌ലെൻ ടെെറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രം 'ആലപ്പുഴ ജിംഖാന'യുടെ ടൈറ്റിൽ പുറത്തുവിട്ടത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലെനൊപ്പം ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നസ്‌ലെന്റെ കരിയറിലെ ആദ്യത്തെ ആക്ഷൻ ഴോണറിലുള്ള ചിത്രം കൂടിയാണിത്. കിക്ക് ബോക്‌സറായിട്ടാണ് ചിത്രത്തിൽ നസ്‌ലെൻ എത്തുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്‌മാൻ തന്നെയാണ് ആലപ്പുഴ ജിംഖാനയുടെ തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം.

ഗിരീഷ് എഡി സംവിധാനം ചെയ്ത ഐ ആം കാതലനാണ് നസ്‌ലെന്റെതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗിരീഷ് എഡിയും നസ്‌ലെനും പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളായ നസ്‌ലെനും മമിത ബൈജുവിനും സംഗീത് പ്രതാപിനുമൊപ്പം പുതിയ താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ലണ്ടനിൽ ഉപരിപഠനത്തിനായി പോയ സച്ചിന്റെയും ഹൈദരാബാദിൽ ജോലി ചെയ്യുന്ന റീനുവിന്റെയും ജീവിതത്തിൽ പിന്നീട് എന്തുസംഭവിച്ചുവെന്നാണ് ചിത്രം പറയുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിൽ നായകനാവുന്നതും നസ്‌ലെൻ തന്നെയാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ ആദ്യ വാർഷികത്തിലായിരുന്നു അഭിനവ് തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ആദ്യസിനിമയായ മുകുന്ദനുണ്ണി ഇഷ്ടമായെങ്കിൽ തീർച്ചയായും രണ്ടാമത്തെ സിനിമയും ഇഷ്ടമാകുമെന്നാണ് ചിത്രത്തെ കുറിച്ച് അഭിനവ് സുന്ദർ പറഞ്ഞത്.

ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് നസ്‌ലെന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. നസ്‌ലെൻ നായകനാവുന്ന ചിത്രത്തിൽ കല്ല്യാണി പ്രിയദർശനാണ് നായികയാവുന്നത്. നടി ശാന്തി ബാലചന്ദ്രൻ സഹരചയിതാവ് ആയ ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us