'തലൈവർ ഓൺ ഫുൾ സ്വാഗ്!'; 'വേട്ടയ്യൻ' ഞെട്ടിക്കുമെന്ന് ഉറപ്പിച്ച് ട്രെയിലർ

രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലൻ പ്രകടനങ്ങളും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.

dot image

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലൻ പ്രകടനങ്ങളും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.

എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങിയ മലയാളി അഭിനേതാക്കളെയും ട്രെയിലറിൽ കാണിക്കുന്നുണ്ട്. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.

'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us