'ഭാവിയിൽ ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം'; തുറന്ന് പറഞ്ഞ് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ

'കിംഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ് ഖാനിപ്പോൾ

dot image

അനിമൽ എന്ന ചിത്രത്തോടെ ബോളിവുഡിലെ സൂപ്പർ സംവിധായകനായി മാറിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സന്ദീപ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രം ബോളിവുഡിൽ റീമേക്ക് ചെയ്തിരുന്നു. കബീർ സിംഗ് എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു നായകനായത്. തുടർന്ന് രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ അനിമൽ വൻ വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ തനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുള്ള നടനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഭാവിയിൽ ബോളിവുഡ് ബാദ്ഷ ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നാണ് സന്ദീപ് പറഞ്ഞത്. ഐഐഎഫ്എ 2024 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ്.

ഷാരൂഖിന്റെ അഭിപനയം യഥാർത്ഥമാണെന്നും മറ്റ് താരങ്ങളെ അപേക്ഷിച്ച് ഷാരൂഖിനെ സ്‌പെഷ്യലാക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനമാണെന്നും സന്ദീപ് വിശദീകരിച്ചു.'അദ്ദേഹം ഒരു മികച്ച പെർഫോമറാണ്, സാധാരണ ഞങ്ങൾ 'പെർഫോമർ' എന്ന വാക്ക് ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്, പക്ഷേ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാണ്, ഭാവിയിൽ തീർച്ചയായും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിക്കും' എന്നുമായിരുന്നു സന്ദീപിന്റെ പ്രതികരണം.

അതേസമയം സന്ദീപിനൊപ്പം പ്രവർത്തിക്കാൻ തനിക്കും താൽപ്പര്യമുണ്ടെന്നും തനതായ ശൈലി ഉപയോഗിച്ച് തീവ്രമായ കഥപറച്ചിലിനെ സന്ദീപ് റെഡ്ഡി പുനർനിർവചിച്ചെന്നും ഷാരൂഖ് പറഞ്ഞു. ഇരുവരുടെയും വാക്കുകൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

ബോളിവുഡിൽ ഹിറ്റായ അനിമലിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് സന്ദീപ് ഇപ്പോൾ. അനിമൽ പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം 'സ്പിരിറ്റ്' എന്ന ചിത്രവും സന്ദീപിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, 'കിംഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ് ഖാനിപ്പോൾ. ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാന ഖാനും അഭിനയിക്കുന്നുണ്ട്. പത്താൻ 2 എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us