400 കോടിയിലേക്ക് കുതിച്ച് ദേവര, ബോക്സ് ഓഫീസിൽ ആറാം ദിനം നേടിയത് എത്ര?

ദേവരയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ കളക്ഷൻ ഹിന്ദി പതിപ്പിനാണെന്നതും ശ്രദ്ധേയമാണ്.

dot image

തിയേറ്ററിലെത്തി ആറാം ദിനം ആഗോളതലത്തിൽ 400 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ജൂനിയർ എൻടിആർ ചിത്രം ദേവര. ​ 370 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ നേടിയിട്ടുള്ളത്. അവധി ദിനമായ ഇന്നലെ 20.5 കോടി ചിത്രം സ്വന്തമാക്കി. തെലുങ്ക് സംസ്ഥാനങ്ങളിൽ 13 കോടി രൂപ ദേവര നേടിയപ്പോൾ മലയാളം, കന്നഡ, തമിഴ് പതിപ്പുകളിൽ നിന്ന് 4 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷൻ. ദേവരയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ കളക്ഷൻ ഹിന്ദി പതിപ്പിനാണെന്നതും ശ്രദ്ധേയമാണ്.

ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ഒന്നിച്ച ചിത്രമാണ് ദേവര. ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 45 കോടിയിലധികം ഗ്രോസും പ്രീമിയർ സെയിൽസ് ഉൾപ്പെടെ വിദേശത്ത് നിന്ന് ഏകദേശം 30 കോടി രൂപയും ദേവര നേടിയിരുന്നു. ഇതോടെ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡിക്ക് ശേഷം 2024 ലെ രണ്ടാമത്തെ വലിയ ഓപണറായിട്ടാണ് ദേവര മാറിയത്. ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപണിം​ഗ് ചിത്രം കൂടിയാണ് ദേവര.

രാജമൗലി ചിത്രം ആർആർആർ ന് ശേഷം തിയറ്ററുകളിൽ എത്തുന്ന ജൂനിയർ എൻടിആർ ചിത്രമാണ് ദേവര. ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻ ടി ആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us