ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു തുടങ്ങിയവർക്ക് പിന്നാലെ സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ദളപതി 69 ന്റെ ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗൗതം വാസുദേവ് മേനോനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Inga Yenna solludhu.. indha surprise update ungala thala keezha potu thirupirkum-nu 😁
— KVN Productions (@KvnProductions) October 3, 2024
Welcome onboard @menongautham ♥️#Thalapathy69CastReveal#Thalapathy @actorvijay sir #HVinoth @thedeol @hegdepooja #MamithaBaiju @anirudhofficial @Jagadishbliss @LohithNK01 pic.twitter.com/4e65wzirwr
എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
സജീവ രാഷ്ട്രീയത്തിലേക് ഇറങ്ങുന്നതിനു മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ദളപതി 69 നിൻ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ആണ് വിജയ്‌യുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ഗോട്ട് 456 കോടിയാണ് തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് ഈ വിജയ് ചിത്രം. നെറ്റ്ഫ്ലിക്സില്‍ തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ഗോട്ട് എത്തിയിരിക്കുന്നത്.