ലോകേഷ് ചിത്രങ്ങളെ പ്രശംസിച്ച് പവൻ കല്യാൺ, ഈ വാക്കുകൾ ബഹുമതിയെന്ന് മറുപടി

രജനികാന്ത് നായകനാകുന്ന കൂലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ലോകേഷ് ഇപ്പോൾ.

dot image

ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. വിക്രം, ലിയോ എന്നീ ചിത്രങ്ങൾ മാത്രം മതി ലോകേഷ് കനകരാജ് ആരാണെന്ന് മനസിലാക്കാൻ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ അടുത്തിടെ തമിഴ് സിനിമയേയും ലോകേഷ് ചിത്രങ്ങളെയും പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരഭിമുഖത്തിലാണ് പവൻ കല്യാണിന്റെ പ്രതികരണം.

തമിഴ് സിനിമയിൽ യോഗി ബാബുവിന്റെ അഭിനയം തനിക്കേറെ ഇഷ്ടമാണെന്നും മണിരത്നം സിനിമകൾ കാണാറുണ്ടെന്നും പറഞ്ഞ പവൻ കല്യാൺ ലോകേഷ് കനകരാജിന്റെ സിനിമകളെ പ്രശംസിച്ചു. ലിയോ, വിക്രം സിനിമകൾ കണ്ടിട്ടുണ്ട്. ലോകേഷ് സംവിധാനം ചെയ്യുന്ന രീതി വളരെ ഇഷ്ടമെന്നാണ് പവൻ കല്യാൺ അഭിപ്രായപ്പെട്ടത്.

അതേസമയം, പവൻ കല്യാണിന് നന്ദി അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ലോകേഷ് പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. 'നിങ്ങളിൽ നിന്ന് ഈ വാക്കുകൾ കേൾക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. നിങ്ങൾ എൻ്റെ ജോലിയെ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്'. ലോകേഷ് കുറിച്ചത് ഇങ്ങനെ.

രജനികാന്ത് നായകനാകുന്ന കൂലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ലോകേഷ് ഇപ്പോൾ. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us