ഹൈദരാബാദ്: തെലങ്കാനയിലെ തൊരൂരില്‍ മാള്‍ ഉദ്ഘാടന ചടങ്ങിനിടയിൽ സ്റ്റേജ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക മോഹന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിക്കൊപ്പം മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
'ഇന്ന് തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങൾക്ക് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നന്ദി,' നടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.
In light of the accident that occurred at an event I had attended in Torrur today, I wanted to let my well wishers know that I'm okay and was lucky to escape with minor injuries.
— Priyanka Mohan (@priyankaamohan) October 3, 2024
My prayers and wishes for a speedy recovery to those who may have suffered any injuries in the…
Take care 🥺🥺 #PriyankaMohanpic.twitter.com/teH8pSYW7H
— ᎷɪʟLᴇᎡ᭄ (@MillerTweetz) October 3, 2024
ഒന്ത് കഥെ ഹെല്ല (2019) എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രിയങ്ക മോഹൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നാനി നായകനായ ഗാങ് ലീഡർ എന്ന സിനിമയിലൂടെയാണ് അവർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പിന്നാലെ ഡോക്ടർ, എതര്‍ക്കും തുനിന്തവന്‍, ഡോൺ, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. നാനി നായകനായ സൂര്യാസ് സാറ്റർഡേയാണ് പ്രിയങ്കയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജയം രവി നായകനാകുന്ന ബ്രദർ, പവന്‍ കല്യാണിന്റെ ദേ കാള്‍ ഹിം ഓജി എന്നിവയാണ് പ്രിയങ്കയുടെ അടുത്ത റിലീസുകൾ.