ദി റിയല്‍ 'GOAT', സോഷ്യല്‍ മീഡിയയില്‍ വിളയാടി ദളപതിയുടെ പുത്തന്‍ മോതിരം

'GOAT' എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.

dot image

സിനിമാ കരിയറിന് ഫുൾ സ്റ്റോപ്പ് ഇട്ട് മുഴുനീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനു മുൻപേ കരാർ ഒപ്പിട്ട ചിത്രങ്ങൾ തീർക്കാനുള്ള തിരക്കിലാണ് ദളപതി വിജയ് ഇപ്പോൾ. വിജയ് യെ ചുറ്റിപ്പറ്റിയുള്ള വാർത്തകളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് പങ്കിട്ട ഒരു പോസ്റ്റാണ് വൈറലാകുന്നത്.

GOAT എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. 'പകരം വെക്കാനില്ല', 'ദി റിയൽ ഗോട്ട്' എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകൾ.

അതേസമയം, വിജയ്‌യുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോട്ട്. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗോട്ട്'. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം 456 കോടിയാണ് തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.

ഇപ്പോൾ എച്ച് വിനോദിനൊപ്പം ദളപതി 69 ൽ സഹകരിക്കാനൊരുങ്ങുകയാണ് വിജയ്. ഇത് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായിരിക്കും. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us