റോട്ടൻ ടൊമാറ്റോസ് റേറ്റിങ്ങിൽ കൂപ്പുകുത്തി 'ജോക്കർ 2'; ജസ്റ്റിസ് ലീഗിനെക്കാളും കുറഞ്ഞ റേറ്റിങ്

ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ഒക്ടോബർ 2 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.

dot image

ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിൽ എത്തിയ ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' (Joker: Folie a Deux) ന്റെ റേറ്റിങ് കുത്തനെ കൂപ്പുകുത്തിയിരിക്കുകയാണ്. റിലീസിന് പിന്നാലെ വ്യാപക നെഗറ്റീവ് റിപ്പോർട്ടുകൾ എത്തിയതോടെയാണ് റോട്ടൻ ടൊമാറ്റോയിൽ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞത്.

ഡിസി ചിത്രങ്ങളിൽ റേറ്റിങ് ഏറ്റവും കുറഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ ഇതോടെ ജോക്കർ: ഫോളി എ ഡ്യൂക്‌സ് ഇടം പിടിച്ചു. സിനിമകളുടെ നിലവാരവും ബോക്‌സോഫീസ് പ്രകടനവും മുൻനിർത്തി പ്രേക്ഷകരുടെ അഭിപ്രായങ്ങളും വിലയിരുത്തി സിനിമകളുടെ റേറ്റിങ് നിശ്ചയിക്കുന്ന വെബ് സൈറ്റാണ് റോട്ടൻ ടൊമാറ്റോ. ഇവരുടെ പുതിയ ഡാറ്റപ്രകാരം 39 ശതമാനം മാത്രമാണ് നിലവിൽ ചിത്രത്തിന്റെ റേറ്റിങ്. ആഴ്ചയവസാനം എത്തുമ്പോൾ ചിത്രത്തിന്റെ റേറ്റിങ് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ഒക്ടോബർ 2 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. നായക കഥാപാത്രമായ ആർതറിന്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. മുൻ വർഷങ്ങളിൽ ഏറെ പ്രതിക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് നിലവിൽ 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ന്റെ റേറ്റിങ്. 40 ശതമാനമായിരുന്നു ജസ്റ്റിസ് ലീഗിന്റെ റേറ്റിങ്.

2016-ലെ 'സൂയിസൈഡ് സ്‌ക്വാഡ്' (26%), റയാൻ റെയ്‌നോൾഡ്‌സ് അഭിനയിച്ച 2011-ലെ 'ഗ്രീൻ ലാന്റേൺ' (25%) എന്നിവയാണ് റോട്ടൻ ടൊമാറ്റോസിൽ ഏറ്റവും കുറവ് റേറ്റിങുകൾ ലഭിച്ച ഡിസി ചിത്രങ്ങൾ.

2019 ൽ റിലീസ് ചെയ്ത ജോക്കറിന്റെ ആദ്യ ഭാഗം റെക്കോർഡ് കളക്ഷനായിരുന്നു സൃഷ്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിൻ ഫിനീകിസിന് മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം ലഭിച്ചിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്തത് ടോഡ് ഫിലിപ്പ്സ് തന്നെയാണ് ജോക്കർ: ഫോളി എ ഡ്യൂക്സും സംവിധാനം ചെയ്തത്. രണ്ട് പേർക്ക് ഒരേ സമയം അനുഭവപ്പെടുന്ന ഹാലുസിനേഷൻ എന്നാണ് Folie a Deux എന്ന വാക്ക് കൊണ്ട് അർഥത്ഥമാക്കുന്നത്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us