നിങ്ങൾ ലൈക്ക് അടിച്ചിരി ഞാൻ പുതിയശബ്ദം പഠിക്കട്ടെ; നസ്‌ലെൻ മുതൽ സുരാജ് വരെ, വീണ്ടും ഞെട്ടിച്ച് മഹേഷ് കുഞ്ഞുമോൻ

ക്രിക്കറ്റ് കളിയിൽ ജയിക്കാൻ സഞ്ജുവിനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും കെഎസ്ആർടിസി ബസിൽ പോകാൻ നസ്‌ലെനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും പൊട്ടിച്ചിരി ഉണർത്തുന്നുണ്ട്.

dot image

ശബ്ദാനുകരണം കൊണ്ട് ഞെട്ടിക്കുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി താരങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ശബ്ദം മികച്ച രീതിയിൽ മഹേഷ് കുഞ്ഞുമോൻ അനുകരിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സുരേഷ് കൃഷ്ണ സ്റ്റാറയതോടെ പുതിയ ശബ്ദാനുകരണവുമായി എത്തിയിരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ.
ജാഫർ ഇടുക്കി, സഞ്ജു സാംസൺ, നസ്‌ലെൻ, സുരാജ് വെഞ്ഞാറമൂട്, കെ ബി ഗണേഷ് കുമാർ, വിനായകൻ തുടങ്ങിയവരെ സുരേഷ് കൃഷ്ണ കൺവിൻസ് ചെയ്യിപ്പിക്കുന്ന രീതിയിലാണ് പുതിയ ശബ്ദാനുകരണ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ക്രിക്കറ്റ് കളിയിൽ ജയിക്കാൻ സഞ്ജുവിനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും കെഎസ്ആർടിസി ബസിൽ പോകാൻ നസ്‌ലെനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും പൊട്ടിച്ചിരി ഉണർത്തുന്നുണ്ട്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മഹേഷ് കുഞ്ഞുമോൻ അപകടനില തരണം ചെയ്ത് ശബ്ദാനുകരണത്തിലേക്ക് പൂർവാധികം മികച്ച രീതിയിൽ തിരിച്ചുവരികയായിരുന്നു.

അതേസമയം സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സ്റ്റാർ പോസ്റ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ്ങാണ്. ക്രിസ്ത്യൻ ബ്രദേഴ്‌സ്, കാര്യസ്ഥൻ, തുറുപ്പുഗുലാൻ, മഞ്ഞുപോലൊരു പെൺകുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഇത്തരം ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ 'കൺവിൻസിങ്' ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രം സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നു.
കൺവിൻസിങ് സ്റ്റാർ മീമുകളെല്ലാം കണ്ടതിന് ശേഷം, ഒരുപാട് സിനിമകളിൽ താൻ ഒരു വഞ്ചകനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് സുരേഷ് കൃഷ്ണ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റ് കഥാപാത്രങ്ങൾക്ക് താൻ ഒരു നല്ലവനെന്ന് തോന്നുകയും എന്നാൽ അവസാനം വഞ്ചിക്കുകയും അവർക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ 'കൺവിൻസ്' ചെയ്യുന്ന കഥാപാത്രങ്ങളാണ് തന്റെ യുഎസ്പി എന്നും സുരേഷ് കൃഷ്ണ പറഞ്ഞു.


Content Highlights: Mahesh Kunjumon New Mimic Video Suresh Krishna Convincing Naslen to Suraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us