19ാം വയസിൽ ആദ്യ ഓഡിഷൻ, കന്നഡ പറയാൻ പാടുപെട്ട് രശ്മിക, വൈറലായി വീഡിയോ

സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായ 'അനിമലാ'ണ് രശ്മികയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം.

dot image

ചുരുങ്ങിയ കാലയളവിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് രശ്‌മിക മന്ദാന. നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടിയുടെ ഒരു മുൻകാല ഓഡീഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്.

'എൻ്റെ പേര് രശ്മിക, 19 വയസ്സ്, എനിക്ക് 5.5 അടി ഉയരമുണ്ട്, വിദ്യാർത്ഥിയാണ് ' എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് രശ്മികളുടെ ഓഡീഷൻ വീഡിയോ തുടങ്ങുന്നത്. ശേഷം ചുവന്ന നിറത്തിലുള്ള ഒരു കുർത്ത ധരിച്ച് അഴിച്ചിട്ട നീളമുള്ള മുടി പ്രദർശിപ്പിച്ചാണ് നടിയെ കാണുന്നത്. ഓഡീഷൻ ക്ലിപ്പിൽ, കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്മിക 'അത് വരുന്നില്ല, വരുന്നില്ല' എന്ന പറയുന്നത് കേൾക്കാം. ഭൂരിഭാഗവും ഇംഗ്ലീഷിലാണ് രശ്‌മിക സംസാരിക്കുന്നത്. ഇതേ ക്ലിപ്പിൽ തന്നെ മറ്റൊരു ഔട്ട്ഫിറ്റിൽ എത്തിയ രശ്‌മിക കന്നഡയിൽ ഒരു ഡയലോഗ് പഠിച്ചു പറയുകയും നൃത്തം ചെയ്യുന്നതും ഉണ്ട്.

ഇന്നത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറിയ രശ്മികളുടെ വളർച്ചയെ ചില ആരാധകർ ശ്രദ്ധിച്ചപ്പോൾ, മറ്റു ചിലർ നടിയുടെ കന്നഡ ഉച്ചാരണത്തെ വിമർശിച്ചും സോഷ്യൽ മടിയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ ഓഡിഷൻ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായ അനിമലാണ് രശ്മികയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിലെ രശ്മികളുടെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്ററായ പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2 : ദ റൂളാ'ണ് റിലീസ് ചെയ്യാനിരിക്കുന്ന രശ്മിക ചിത്രം. വിക്കി കൗശലിൻ്റെ 'ചാവ' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിലവിൽ അവർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us