തെക്ക് വടക്ക്,ഫസ്റ്റ് ഹാഫിൽ കിടിലൻ കോമഡി സെക്കന്റ് ഹാഫിൽ ഞെട്ടിക്കൽ;സുരാജിനും വിനായകനും കൈയ്യടിച്ച് പ്രേക്ഷകർ

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ് ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്തത്.

dot image

അരിക്കച്ചവടക്കാരൻ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമൂടും കെഎസ്ഇബി എഞ്ചിനീയർ മാധവനായി വിനായകനുമെത്തിയ 'തെക്ക് വടക്കി'ന് മികച്ച അഭിപ്രായം. വിനായകന്റെയും സുരാജിന്റെയും പ്രകടനങ്ങൾ മുൻനിർത്തിയാണ് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ ഉയരുന്നത്.

ആദ്യ പകുതിയിൽ കോമഡി ട്രാക്കിൽ കഥ പറയുന്ന ചിത്രം രണ്ടാം പകുതിയിൽ ട്രാക്ക് മാറുകയും പ്രകടനം കൊണ്ട് ഞെട്ടിക്കുകയും ചെയ്യുന്നു എന്നാണ് കമന്റുകൾ. ചിത്രത്തിനെ പുകഴ്ത്തി കൂമൻ, ട്വൽത്ത് മാൻ, നുണക്കുഴി സിനിമകളുടെ തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറും രംഗത്ത് എത്തി.

'വ്യവഹാരങ്ങളിൽ ഹരം കണ്ടെത്തുന്ന ആളുകളുണ്ട്. ഒരു കോടതിയിൽ തീർപ്പാകുന്ന കേസുമായി അടുത്ത കോടതിയിലേക്ക് ഓടുന്നവർ. 30 വർഷം കേസ് നടത്തിയെന്നൊക്കെ വാശിയോടെ പറയുന്നവർ. പകയാണ് അവരെ നയിക്കുന്നത്. പട്ടട വരേയും പോകുന്ന പക. തെക്കുവടക്കിലെ ശങ്കുണ്ണിയും(സുരാജ്) മാധവനും (വിനായകൻ) അങ്ങിനെയുള്ള രണ്ടു പേരാണ്. ആദ്യപകുതി നർമത്തിൽ പറഞ്ഞ് പോകുന്ന സിനിമ രണ്ടാം പകുതിയിൽ കൂടുതൽ ഗൗരവസ്വഭാവമുള്ളതായി മാറുന്നു. രണ്ടാം പകുതിയിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനം എടുത്തു പറയേണ്ടുന്ന ഒന്നാണ്,' എന്നാണ് ചിത്രത്തെ കുറിച്ച് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ് ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്തത്. ലോകമെമ്പാടുമുള്ള വിവിധ തിയേറ്ററുകളിൽ റിലീസ് ചെയ്ത തെക്ക് വടക്കില്‍ നിരവധി സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

അൻജന ഫിലിപ്പ്, വി.എ.ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Content Highlights : Audience praise Suraj Venjaramoodu and Vinayakan starrer Thekku Vadakku Movie released on October 4

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us