2018 ൽ വേണ്ടത്ര വിജയം നേടാതെ പോവുകയും പിന്നീട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രമായിരുന്നു 'തുമ്പാട്'. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തിയത്. ഇപ്പോൾ റീ റിലീസിൽ ചരിത്രം കുറിക്കുകയാണ് സിനിമ.
ചിത്രം ഇതിനകം 30.44 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ആദ്യ വാരം 13.44 കോടിയിലധികം രൂപയായിരുന്നു ചിത്രം നേടിയതെങ്കിൽ രണ്ടാം വാരത്തിൽ 12.26 കൂടിയായിരുന്നു സിനിമയുടെ കളക്ഷൻ. മൂന്നാം വെള്ളി മുതൽ ഞായർ വരെ 2.8 കോടിയും തുടർന്നുള്ള തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 1.9 കോടിയുമാണ് സിനിമയുടെ കളക്ഷൻ.
15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ തവണ റിലീസ് ചെയ്തപ്പോൾ 12 കോടിയായിരുന്നു നേടിയത്. എന്നാൽ ഇക്കുറി മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരിക്കൽ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ പണം വരുന്നതിനെ ബോളിവുഡ് മുഴുവൻ ഉറ്റുനോക്കുകയാണ്.
2018 ലായിരുന്നു തുമ്പാട് റിലീസ് ചെയ്തത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Tumbbad Re-Release Earns Rs 30.4 Crore