'ടോക്സിക്' ഉപേക്ഷിച്ചു?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ​ടോക്സിക് ടീം

യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

dot image

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്ക് ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരക്കഥ സംബന്ധിച്ച തർക്കങ്ങൾ മൂലമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രതിസന്ധികളുമില്ല. സിനിമയുടെ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

Content Highlights: Close Sources Comments On The Rumours That Yash And Geetu Mohandas Movie Toxic Is Dropped

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us