തിരിച്ചുവരവിനൊരുങ്ങി ഹാരിസ് ജയരാജ്, നായകനായി ജയംരവി; ഒരുക്കുന്നത് ആ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ

ജെആർ 34 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഉടനെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി

dot image

തമിഴ് സിനിമയിൽ ഹിറ്റ് ഗാനങ്ങളൊരുക്കി നിരവധി ആരാധകരെ നേടിയ സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ്. ഇടക്കാലത്ത് പ്രധാന സിനിമകളിൽ നിന്ന് മാറി നിന്ന ഹാരിസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഹിറ്റ് നായകനായ ജയം രവിക്കൊപ്പമാണ് ഹാരിസ് ജയരാജ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

യുവതാരം കവിൻ നായകനായി വൻ ഹിറ്റായ 'ഡാഡ'യുടെ സംവിധായകൻ ഗണേഷ് കെ ബാബുവാണ് ജയം രവി ചിത്രം ഒരുക്കുന്നത്. ജെആർ 34 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഉടനെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ജയം രവിയുടെ 'ബ്രദര്‍' ഒരുക്കുന്നതും ഹാരിസ് ജയരാജ് ആണ്. നേരത്തെ ഹാരിസും ജയം രവിയും ഒന്നിച്ച 'എങ്കെയും കാതൽ' എന്ന ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യുവ സംവിധായകനായ ഗണേഷിനൊപ്പം ജയം രവി ഒന്നിക്കുന്നതും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. യുവ സംവിധായകർക്കൊപ്പം ജയം രവി ഒന്നിച്ചപ്പോൾ എല്ലാം ഹിറ്റായിരുന്നു ലഭിച്ചതെന്നും ഗണേഷിനൊപ്പമുള്ള ഈ കൂടിച്ചേരൽ മറ്റൊരു ഹിറ്റായി മാറട്ടെയെന്നുമാണ് ജയം രവിയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത ലുക്കിലുള്ള ജയം രവിയുടെ പാതിമുഖങ്ങളാണ് പോസ്റ്ററിലുള്ളത്. ജയംരവി ഡബിൾ റോളിലാണോ അതോ രണ്ട് തരത്തിൽ കഥാപാത്രങ്ങളായി എത്തുന്നതാണോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്‌ക്രീൻ സീൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കാനാണ് സാധ്യത.

Content Highlights: Dada Movie director make Jayam Ravi's JR34 Harris Jayaraj set for comeback

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us