'ദളപതി 69' ഈ ബാലയ്യ ചിത്രത്തിന്റെ റീമേക്കോ?; സോഷ്യൽ മീഡിയയിൽ ചർച്ച

തെലുങ്കിൽ ഹിറ്റായ ഒരു സിനിമയുടെ റീമേക്കാണോ ദളപതി 69 എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്

dot image

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 'തുനിവി'ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഏത് ഴോണറിലാകും കഥ പറയുക എന്ന ആകാംക്ഷയിലാണ് വിജയ് ആരാധകർ. ഇപ്പോഴിതാ തെലുങ്കിൽ ഹിറ്റായ ഒരു സിനിമയുടെ റീമേക്കാണോ ദളപതി 69 എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

നന്ദമുരി ബാലകൃഷ്ണ നായകനായെത്തിയ 'ഭഗവന്ത് കേസരി' എന്ന സിനിമയുടെ റീമേക്കാണ് ദളപതി 69 എന്ന് ചില ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്ഷൻ സീനുകൾ കൊണ്ടും ഇമോഷണങ്ങൾ അംഗങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രമായിരുന്നു ഇത്. എന്നാൽ ഈ സിനിമയുടെ റീമേക്കായിരിക്കുമോ ദളപതി 69 എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിജയ് നായകനായ ലിയോ എന്ന സിനിമയ്ക്കൊപ്പം റിലീസ് ചെയ്ത ചിത്രമായിരുന്നു ഭഗവന്ത് കേസരി. ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ രവിപുഡി സംവിധാനം ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ 130 കോടിയില്‍ അധികം രൂപ നേടിയിരുന്നു.

അതേസമയം ദളപതി 69 ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലായിരിക്കും റിലീസ്. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സഹനിർമ്മാതാക്കൾ.

Content Highlights: Is Vijay's Thalapathy 69 Remake of Nandamuri Balakishna Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us