ദേവര 2ന്റെ വർക്കുകൾ എവിടെ വരെയായി?; അപ്ഡേറ്റുമായി ജൂനിയർ എൻടിആർ

ദേവര ആദ്യഭാഗം ഇതിനകം 400 കോടിയിലധികം രൂപ നേടി കഴിഞ്ഞു

dot image

ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രം ദേവര പാര്‍ട്ട് 1 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രമാണ് ദേവര എന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ദേവര പാർട്ട് 2 സംബന്ധിച്ച് പ്രധാന അപ്‌ഡേറ്റ് ഒരു അഭിമുഖത്തിൽ ജൂനിയർ എൻടിആർ പുറത്തുവിട്ടു.

ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായോ എന്ന ചോദ്യത്തിന് 'ഇല്ല, ഞങ്ങൾ കുറച്ച് സീക്വൻസുകൾ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഒന്നാം ഭാഗം നേടുന്ന വലിയ വിജയം ഞങ്ങളുടെ ഉത്തവാദിത്തം കൂട്ടിയിരിക്കുകയാണ്. ഒന്നാം ഭാഗത്തേക്കാള്‍ വലുതും പ്രേക്ഷകരെ കൂടുതൽ ആവേശഭരിതരാക്കുന്നതുമായ രണ്ടാം ഭാഗം ഒരുക്കാൻ കുറച്ച് സമയമെടുക്കും,' എന്നും ജൂനിയർ എൻടിആർ പ്രതികരിച്ചു.

അതേസമയം ദേവര ആദ്യഭാഗം ഇതിനകം 400 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ദേവരയായി ജൂനിയർ എൻടിആർ തകർത്തപ്പോൾ ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും എത്തി. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച ബിസിനസ് നടത്താനായെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Jr NTR Shares The Update About Devara Part 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us