റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'മഞ്ഞുമ്മൽ ബോയ്സ്'; ചിത്രം കണ്ട് റഷ്യക്കാർ കരഞ്ഞെന്ന് ചിദംബരം

കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു 'മഞ്ഞുമ്മൽ ബോയ്സ്'

dot image

റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തിയത്. സുഷിന്‍ ശ്യാമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിൽ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആൻ്റണി പറഞ്ഞു. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.

ഫെസ്റ്റിവലില്‍ പുരസ്കാരം സ്വീകരിച്ച ശേഷം ചിദംബരം സംസാരിക്കുന്നു

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിച്ചിരുന്നു. സംവിധായകനും സംഗീതസംവിധായകനുമായ വിശാൽ ഭരദ്വാജ് ഫെസ്റ്റിവലിൽ ഒരു ജൂറി അംഗമായിരുന്നു.

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു.

Content Highlights: Manjummel Boys won Best Music award at Russian film festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us