സൂപ്പർസ്റ്റാർ ഡാ, വൺ ആൻഡ് ഒൺലി യാർ ഡാ; ഹുക്കും കഴിഞ്ഞു ഇനി 'ഹണ്ടർ വന്താർ' ഭരിക്കും; വേട്ടയ്യനിലെ പുതിയ ഗാനം

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' ഒക്ടോബർ 10ന് തിയേറ്ററിലെത്തും.

dot image

ഹുക്കുമിന് ശേഷം സോഷ്യൽ മീഡിയ ഭരിക്കാൻ അടുത്ത ഗാനവുമായി അനിരുദ്ധ്. രജനികാന്ത് നായകനാകുന്ന വേട്ടയ്യനിലെ 'ഹണ്ടർ വന്താർ' എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നേരത്തെ പുറത്തുവന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു സൂപ്പർസ്റ്റാർ ഫാൻ ആന്തം പോലെ ഒരുക്കിയിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് അറിവാണ്. സിദ്ധാർത്ഥ് ബസ്രൂർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മനസ്സിലായോ എന്ന ആദ്യ ഗാനത്തിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. കേരളത്തിലുള്‍പ്പെടെ ഗാനം ട്രെൻഡിങ്ങിലായിരുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ ഒക്ടോബർ 10 ന് തിയേറ്ററിലെത്തും.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലൻ പ്രകടനങ്ങളും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങിയ മലയാളി അഭിനേതാക്കളെയും ട്രെയിലറിൽ വന്നുപോകുന്നുണ്ട്. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

Content Highlights : New song from Vettaiyan titled Hunter Vantaar out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us