വിതരണത്തിൽ വമ്പൻ നേട്ടം, ദുൽഖറിന് ഇത് ബെസ്റ്റ് ടൈം; കേരളത്തിൽ ഹിറ്റടിച്ച് ജൂനിയർ എൻടിആറിന്റെ 'ദേവര'

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ 405 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

dot image

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് 'ദേവര പാർട്ട് 1'. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 400 കോടിയും കടന്നു ദേവര മുന്നേറുമ്പോൾ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായി എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 27 ന് പുറത്തിറങ്ങിയ ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് രണ്ട് കോടിയോളമെന്നാണ് സൂചന.

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിനെത്തിച്ചത്. വെറും അൻപത് ലക്ഷത്തിനാണ് കേരള വിതരണാവകാശം വേഫറർ ഫിലിംസ് സ്വന്തമാക്കിയതെന്നും ഇതിനാൽ വളരെ വേഗം ചിത്രത്തിന് ലാഭമുണ്ടാക്കാനായി എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ 405 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ദേവര പാര്‍ട്ട് 1.

ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ ചിത്രം നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ചിത്രം വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്.

ഒന്നാം ഭാഗം നേടുന്ന വലിയ വിജയം ഞങ്ങളുടെ ഉത്തവാദിത്തം കൂട്ടിയിരിക്കുകയാണ്. ഒന്നാം ഭാഗത്തേക്കാള്‍ വലുതും പ്രേക്ഷകരെ കൂടുതൽ ആവേശഭരിതരാക്കുന്നതുമായ രണ്ടാം ഭാഗം ഒരുക്കാൻ കുറച്ച് സമയമെടുക്കും. ദേവരയുടെ വിജയത്തെക്കുറിച്ചും അതിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും ജൂനിയർ എൻടിആർ പ്രതികരിച്ചത് ഇങ്ങനെയാണ്.

Content Highlights: Devara collects good numbers from kerala box office, achieves hit status

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us