ദി എപ്പിക്ക് 'ദളപതി' കോംബോ ഈസ് ബാക്ക്; 33 വർഷങ്ങൾക്ക് ശേഷം മണിരത്‌നം-രജനികാന്ത് ചിത്രം വരുന്നു?

1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം

dot image

33 വർഷങ്ങൾക്ക് ശേഷം തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജനികാന്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവർക്കും പുറമെ അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ദളപതി.

അതേസമയം കമൽഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ 'തഗ് ലൈഫി'ൻ്റെ പണിപ്പുരയിലാണ് മണിരത്നം ഇപ്പോൾ. 7 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന കൂടിയാണിത്. ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജനികാന്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. 'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്.

Content Highlights: Reports that Mani Ratnam to join hands with Rajinikanth after 33 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us