സൽമാന്റെ മാസ് കാമിയോ അല്ലേ?; 'തെരി' ഹിന്ദി റീമേക്കിൽ 'സ്പെഷ്യൽ സീൻ' സംവിധാനം ചെയ്യുന്നത് അറ്റ്ലി

കലീസ് ആണ് ബേബി ജോണിന്റെ സംവിധായകൻ.

dot image

ഈ വർഷം ബോളിവുഡ് ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് വരുൺ ധവാന്റെ ബേബി ജോൺ. വിജയ് നായകനായെത്തിയ തെരിയുടെ റീമേക്കായ സിനിമയിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സൽമാൻ ഉൾപ്പെടുന്ന രംഗങ്ങൾ ഒരുക്കുന്നത് അറ്റ്ലി തന്നെയായിരിക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

മുംബൈയിലെ അന്ധേരിയിൽ വമ്പൻ സെറ്റാണ് ഈ രംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസമാണ് ഈ രംഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നതെന്നും ആക്ഷനും ഡയലോഗുകളും ഒക്കെയുള്ള രംഗങ്ങളായിരിക്കും ഇതെന്നുമാണ് സൂചന. ഈ രംഗങ്ങൾ എഴുതിയിരിക്കുന്നതു അറ്റ്ലി തന്നെയാണ് എന്നാണ് വിവരം.

കലീസ് ആണ് ബേബി ജോണിന്റെ സംവിധായകൻ. അറ്റ്ലിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ളയാളാണ് കലീസ്. പ്രിയ അറ്റ്ലിയും മുറാദ് ഖേതാനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ബേബി ജോണിന്റെ ഭാഗമാകും. ഡിസംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന സിനിമയിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2025 ഈദ് റിലീസായി ആയിരിക്കും സിക്കന്ദർ എത്തുക.

Content Highlights: Reports That Salman Khan's Cameo Scene in Baby John Will Be Directed By Atlee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us