ഷോലെയും ദീവാറുമടക്കമുള്ള ചിത്രങ്ങൾ കോപ്പിയടിച്ചത്; സലിം - ജാവേദുമാർക്കെതിരെ രൂക്ഷവിമർശനവുമായി അമിത് ആര്യൻ

'എഫ്‌ഐആർ', 'യേ ഉൻ ദിനോൻ കി ബാത് ഹേ', 'ലപടഗഞ്ച്' 'എബിസിഡി' തുടങ്ങി നിരവധി സീരിസുകൾക്കും സിനിമകൾക്കും തിരക്കഥയും സംഭാഷണവും ഒരുക്കിയ എഴുത്തുകാരനാണ് അമിത് ആര്യൻ.

dot image

ബോളിവുഡിലെ എക്കാലത്തെയും വിജയ ചിത്രങ്ങൾ ഒരുക്കിയ ഇരട്ട തിരക്കഥാകൃത്തുക്കളാണ് സലിം ജാവേദുമാർ. ഒരുക്കിയ ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു. ഒരു കാലത്ത് സിനിമയിലെ സൂപ്പർ താരങ്ങൾ വാങ്ങുന്നതിനെക്കാൾ കൂടുതൽ പ്രതിഫലം സലിം ജാവേദുമാർ വാങ്ങിയിരുന്നു. എന്നാൽ സലിം ജാവേദുമാർക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും ഷോ പ്രൊഡ്യൂസറുമായ അമിത് ആര്യൻ.

സലിം ജാവേദുമാരെ യഥാർത്ഥ എഴുത്തുകാരായി കണക്കാക്കുന്നില്ലെന്നും ഇവർ കോപ്പിയടിക്കാർ മാത്രമായിരുന്നെന്നുമാണ് അമിത് ആര്യൻ പറഞ്ഞത്. ഡിജിറ്റൽ കമന്ററിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സലിം ജാവേദുമാർക്കെതിരെ അമിത് ആര്യൻ ആരോപണം ഉന്നയിച്ചത്.

സലിം - ജാവേദ് കൂട്ടുകെട്ടിന്റെ കരിയറിൽ ഉടനീളം 'കോപ്പിയടിച്ച' സിനിമകൾ മാത്രമാണ് ഇരുവരും ചെയ്തത്. ധർമ്മേന്ദ്ര, ആശാ പരേഖ്, വിനോദ് ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച രാജ് ഖോസ്ലയുടെ 1971 ൽ ഇറങ്ങിയ 'മേരാ ഗാവ് മേരാ ദേശ്'ന്റെ പകർപ്പാണ് സലിം - ജാവേദ് എഴുതിയ 'ഷോലെ'. രണ്ട് ചിത്രങ്ങളിലും മറ്റുള്ളവരിലൂടെ ഒരു കൊള്ളക്കാരനോട് പ്രതികാരം ചെയ്യുന്ന കഥാപാത്രമാണ് ഉള്ളത്. 'മേരാ ഗാവ് മേരാ ദേശ്' എന്ന സിനിമയിൽ വിനോദ് ഖന്ന അവതരിപ്പിച്ച ജബ്ബാർ സിംഗ് എന്ന കഥാപാത്രത്തെ 'ഷോലെ'യിൽ ഗബ്ബർ സിംഗ് ആയി അവതരിപ്പിക്കുകയായിരുന്നു എന്നും അമിത് ആര്യൻ ചൂണ്ടിക്കാട്ടി.

ഒരിക്കൽ ഹിറ്റായ അവരുടെ തന്നെ മുൻ ചിത്രങ്ങളിൽ നിന്ന് പോലും സലിം ജാവേദുമാർ കോപ്പിയടിച്ചെന്നും അമിത് ആര്യൻ ആരോപിച്ചു. ക്ലൈമാക്സിൽ പോലീസ് ഉദ്യോഗസ്ഥൻ തന്റെ ക്രിമിനൽ മകനെ വെടിവച്ചുകൊല്ലുന്ന 'ശക്തി' എന്ന ചിത്രത്തിന്റെ ഇതിവൃത്തം അവരുടെ മുൻ ചിത്രങ്ങളായ 'ഗംഗാ ജുമ്ന', 'ദീവാർ' എന്നി ചിത്രങ്ങളിൽ ഉപയോഗിച്ചെന്നും അമിത് ആരോപിച്ചു.

കഥകൾക്കൊപ്പം സിനിമകളിലെ ഫ്രെയിമുകൾ പോലും കോപ്പിയടിച്ചതായിരുന്നു. ഇരുവരെയും പൊതുജനം മികച്ച എഴുത്തുകാരായി കണക്കാക്കുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌ഐആർ, 'യേ ഉൻ ദിനോൻ കി ബാത് ഹേ', 'ലപടഗഞ്ച്' 'എബിസിഡി' തുടങ്ങി നിരവധി സീരിസുകൾക്കും സിനിമകൾക്കും തിരക്കഥയും സംഭാഷണവും ഒരുക്കിയ എഴുത്തുകാരനാണ് അമിത് ആര്യൻ.








Content Highlights: FIR writer Amit Aryan Says Salim-Javed are plagiarised, Sholay and Deewar were copied

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us