ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ; ഷൂട്ടിങ് പൂർത്തിയായി കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രം

ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

dot image

സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രീകരണം പൂർത്തിയായ കാര്യം സൂര്യ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിരവധി ലൊക്കേഷനുകളിലായി സന്തോഷകരമായ ഒരു ചിത്രീകരണം പൂർത്തിയായി. സൂപ്പർ പ്രതിഭയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഒന്നിച്ച് ഒരുപാട് ഓർമ്മകൾ ഉണ്ടെന്നും സൂര്യ പറഞ്ഞു.

തന്റെ ജീവിതത്തിൽ പുതിയ ഒരു സഹോദരനെ ലഭിച്ചെന്നും കാർത്തിക് സുബ്ബരാജിനെ ടാഗ് ചെയ്തുകൊണ്ട് സൂര്യ സന്തോഷം പങ്കുവെച്ചു. ചിത്രീകരണം അവിസ്മരണീയമാക്കിയതിന് കാർത്തികിന് സൂര്യ നന്ദിയും പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് സാധ്യത.

സൂര്യയുടെ 44 -ാം ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം പകരുന്നത്. പീരീഡിക് ഗ്യാങ്സ്റ്റർ സ്റ്റോറിയായിട്ടാണ് സൂര്യ 44 ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ജൂൺ മാസത്തിലാണ് കാർത്തിക് സുബ്ബരാജ് - സൂര്യ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

Content Highlights: Suriya 44 Shoot Complete Surya Says Karthik Subbaraj is New Brother

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us