'ഇതാ സീൻ മാറ്റാൻ പോകുന്നു'; 'ആവേശം', 'മഞ്ഞുമ്മൽ' സിനിമകളിലെ വർക്കുകൾ ഗ്രാമിയിലേക്ക് അയച്ച് സുഷിൻ

സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്

dot image

ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ തന്റെ വർക്കുകൾ ഗ്രാമി അവാർഡിൻ്റെ പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിൻ അയച്ചിരിക്കുന്നത്. സുഷിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ പുരസ്‌കാരം സുഷിൻ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുന്നതായി പലരും കുറിച്ചു. 'ആൻഡ് ദി ഗ്രാമി ഗോസ് ടു…', 'ഗ്രാമി പോരട്ടെ', 'ഇത് സുഷിൻവുഡ്' ഇങ്ങനെ പോകുന്നു സുഷിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട് ആവേശത്തിലെയും മഞ്ഞുമ്മൽ ബോയ്‌സിലെയും ഗാനങ്ങൾ. ഒപ്പം ഇരുസിനിമകൾക്കും സുഷിൻ നൽകിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുസിനിമകളുടെയും നട്ടെല്ല് എന്നാണ് സുഷിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചതും.

നിലവിൽ ബോഗയ്‌ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ട് ഗാനങ്ങൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. 'സ്തുതി…', 'മറവികളെ…' എന്നീ രണ്ടുഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.

Content Highlights: Sushin Shyam submits his work from Aavesham and Manjummel Boys for Grammy Awards

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us