സംവിധായക കുപ്പായം വീണ്ടുമണിഞ്ഞ് നടി രേവതി; ഇത്തവണ ഒരുക്കുന്നത് ഹോട്സ്റ്റാർ സീരിസ്

രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

dot image

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകൻ സിദ്ധാർത്ഥ് രാമസാമിയാണ് സീരിസിന്റെ സഹസംവിധായകൻ.

രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് തമിഴിൽ ഒരുങ്ങുന്ന സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്.

2022 ൽ കജോളും വിശാൽ ജേത്വയും അഭിനയിച്ച സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം. 2002 ലാണ് രേവതി സംവിധാന രംഗത്തേക്ക് എത്തുന്നത്. ശോഭനയെ നായികയാക്കി ഒരുക്കിയ മൈത്രി, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യ ചിത്രം.

2004 ൽ റിലീസ് ചെയ്ത ഫിർ മിലേങ്ക, 2009 ൽ റിലീസ് ചെയ്ത കേരള കഫേ എന്ന ചിത്രത്തിലെ മകൾ എന്ന സെഗെമനെന്റും 2010 ൽ റിലീസ് ചെയ്ത മുംബൈ കട്ടിങ് എന്ന ചിത്രത്തിലെ പാർസൽ എന്ന സെഗ്മെന്റുമായിരുന്നു രേവതി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Content Highlights: Actress Revathi Asha Direct a Tamil Series for Disny plus Hotstar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us