പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ലെന്ന് നടി പ്രിയ ഭവാനി ശങ്കർ. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഒരു മോശം മെസ്സേജ് താൻ റെപ്രെസെന്റ് ചെയ്‌തു എന്ന തോന്നൽ തനിക്ക് ഉണ്ടാകാൻ പാടില്ല. ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഇത് ഫാഷൻ ആണ്, കൂൾ ആണ് എന്ന തരത്തിൽ ഒരു മോശം കാര്യം താൻ വഴി പ്രേക്ഷകരിലേക്ക് എത്താൻ പാടില്ലെന്നും പ്രിയ ഭവാനി ശങ്കർ പറഞ്ഞു.
'ഒരു നെഗറ്റീവ് കഥാപാത്രം എനിക്ക് കിട്ടിയാൽ, ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാതെ ആ കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെന്നു പറഞ്ഞു ഞാനതിൽ അഭിനയിക്കാതെ വിട്ടുകളയില്ല. എന്നാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഒരു മോശം കാര്യം താൻ വഴി പ്രേക്ഷകരിലേക്ക് എത്താൻ പാടില്ല'. 'ബ്ലാക്ക്' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ആണ് പ്രിയ ഭവാനി ശങ്കർ മനസുതുറന്നത്.
രത്‌നകുമാർ സംവിധാനം ചെയ്ത 'മേയാദ മാൻ' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ഭവാനി ശങ്കർ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'തിരുച്ചിദ്രമ്പലം', 'യാനൈ', 'മാഫിയ', 'പത്ത് തല', 'ഇന്ത്യൻ 2' തുടങ്ങിയ ചിത്രങ്ങളിൽ പ്രിയ ഭവാനി ശങ്കർ അഭിനയിച്ചിട്ടുണ്ട്. ജീവ നായകനായി എത്തുന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രമായ 'ബ്ലാക്ക്' ആണ് ഇനി പ്രിയ ഭവാനി ശങ്കറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഒക്ടോബർ 11 ന് ചിത്രം തിയറ്ററിലെത്തും.
Content Highlights: I never sell off my body as a Selling factor for the movie says Priya Bhavani Shankar