
കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺബെഞ്ച് പ്രെഡക്ഷൻസിന്റെ ബാനറിൽ കല്യാൺ സുന്ദരം നിർമിക്കുന്ന പുതിയ വെബ് സീരിസ് 'സ്‌നേക് ആൻഡ് ലാഡേഴ്‌സ്' റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 18 ന് ആമസോൺ പ്രൈമിലാണ് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.
കാർത്തിക് സുബ്ബരാജാണ് സീരിസിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഭരത് മുരളീധരൻ, അശോക് വീരപ്പൻ, കമല ആൽക്കെമിസ് എന്നിവർ ചേർന്നാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നാല് കുട്ടികൾ ചേർന്ന് ഒരപകടം മറയ്ക്കാൻ ശ്രമിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സീരിസിൽ പറയുന്നത്.
2000ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരിസ് ഡാർക്ക്-ഹ്യൂമർ ത്രില്ലർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗില്ലി, ഇരായി, സാൻഡി, ബാല എന്നീ നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സീരിസിൽ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
നവീൻ ചന്ദ്ര, മുത്തു കുമാർ, നന്ദ, ശ്രിന്ദ, മനോജ് ഭാരതിരാജ, രാമചന്ദ്രൻ, ശ്രീജിത്ത് രവി, സമൃത് സൂര്യ, രാഗേശ്വർ സൂര്യ, കുമാർ തരുൺ, സാഷാ ഭരൻ എന്നിവരാണ് സ്‌നേക്സ് ആൻഡ് ലാഡേഴ്സിൽ അഭിനയിക്കുന്നത്. സൂര്യ നായകനാവുന്ന സൂര്യ 44 ആണ് കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം.
കഴിഞ്ഞ ദിവസമാണ് സൂര്യ 44 ന്റെ ചിത്രീകരണം ഊട്ടിയിൽ പൂർത്തിായത്. പൂജ ഹെഗ്ഡെയും ജോജു ജോർജ്ജുമാണ് സൂര്യയ്‌ക്കൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
Content Highlights: Karthik Subbaraj presents Snakes and Ladders series release Date out