'ഉടായിപ്പ് പിച്ചക്കാരനായി കവിൻ'; നെൽസൺ നിർമിക്കുന്ന 'ബ്ലഡി ബെഗ്ഗർ' പുതിയ വീഡിയോ

ബ്ലാക്ക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ബ്ലഡി ബെഗ്ഗർ' ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്

dot image

ഏറെ പ്രതീക്ഷയുള്ള യുവതാരങ്ങളിൽ ഒരാളാണ് കവിൻ. ആദ്യ ചിത്രം മുതല്‍ നിരവധി നല്ല ചിത്രങ്ങൾ നൽകിയ കവിന്റെ പുതിയ ചിത്രമായ 'ബ്ലഡി ബെഗ്ഗർ' ന്റെ സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. സംവിധായകൻ നെൽസൺ ദിലീപ്കുമാർ നിർമിക്കുന്ന 'ബ്ലഡി ബെഗ്ഗർ; സംവിധാനം ചെയ്യുന്നത് നവാഗതനായ ശിവബാലൻ ആണ്.

ഫിലമെന്റ് പിക്‌ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയുടെ ബാനറിലാണ് നെൽസൺ ചിത്രം നിർമിക്കുന്നത്. തിരക്കേറിയ റോഡിൽ ഭിക്ഷാടനം നടത്തുന്ന കവിനാണ് പുതിയ വീഡിയോയിൽ ഉള്ളത്. നേരത്തെ ചിത്രത്തിന്റെ പ്രോമോഷനായി ഇറക്കിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബ്ലാക്ക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ബ്ലഡി ബെഗ്ഗർ' ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നതെന്നാണ് റിപ്പോർട്ട്. ജെൻ മാർട്ടിൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ കവിൻ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണ് 'ബ്ലഡി ബെഗ്ഗർ', ഏലൻ സംവിധാനം ചെയ്ത സ്റ്റാർ ആണ് കവിന്റെതായി തിയേറ്ററുകളിൽ ഒടുവിലെത്തിയ ചിത്രം. യുവൻ ശങ്കർ രാജയായിരുന്നു സ്റ്റാറിന്റെ സംഗീത സംവിധാനം.

Content Highlights: Kavin's Black humor Bloody Beggar sneak peek out Nelson Dileep Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us