'വീണ്ടുമൊരു മിസ്റ്ററി ത്രില്ലർ', റിലീസിനൊരുങ്ങി റഹ്‌മാന്റെ '1000 ബേബീസ്', നിഗൂഢത നിറച്ച് ട്രെയ്‌ലർ

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരിസ് നിർമിച്ചിരിക്കുന്നത്.

dot image

മലയാളത്തിൽ വീണ്ടുമൊരു മിസ്റ്ററി ത്രില്ലര്‍ സീരീസ് എത്തുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസായ 1000 ബേബീസാണ് സ്ട്രീമിങിന് ഒരുങ്ങുന്നത്. സീരിസ് ഒക്ടോബർ 18 മുതൽ ഹോട്ട്സ്റ്റാറിൽ കാണാം.

സീരിസിന്റെ റിലീസിനോട് അനുബന്ധിച്ച്1000 ബേബീസിന്‍റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ട്രെയ്‌ലർ നിഗൂഢതയുണർത്തുന്നതാണ്. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരാണ് സീരിസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നജീം കോയയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നജീമും അറൗസ് ഇർഫാനും ചേർന്നാണ് സീരിസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരിസ് നിർമിച്ചിരിക്കുന്നത്.

ഫെയ്സ് സിദ്ദിക്കാണ് സീരിസിന്റെ ക്യാമറ. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ത്രില്ലർ സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസൽ എ. ബാക്കർ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പിയുമാണ്. അസോസിയേറ്റ് ഡയറക്ടോർസ് ജോമാൻ ജോഷി തിട്ടയിൽ, നിയാസ് നിസാർ സുനിൽ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് 1000 ബേബീസ് സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Rahman Neena Guptha Hotstar Malayalam Series 1000 Babies new update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us